കൊറോണ എന്ന മഹാമാരിക്കെതിരെ സഹായ ഹസ്തവുമായി യുവന്റെസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെ തന്റെ ഹോട്ടലുകളെ താത്ക്കാലിക ആശുപത്രികളാക്കി മാറ്റനൊരുങ്ങിയിരിക്കുകയാണ് ഈ ഫുട്‌ബോള്‍ ഇതിഹാസം.
പൂര്‍ണ സൗകര്യങ്ങളൊടെയുള്ള ഈ താത്ക്കാലിക ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കുമെന്നും സ്പാനിഷ് ദിനപത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ ജോലിക്കായി എത്തുന്ന ഡോക്ടര്‍മാറുള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് താരം സമ്പളം നല്‍കും. ഈ തീരുമാനത്തിന് വന്‍ സ്വീകര്യതയാണ് ലോകമെമ്പാടും ലഭിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസുകാര്‍ക്ക് രണ്ടു രക്ഷകരുണ്ടെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് റൊണാള്‍ഡോ കാഴ്ചവക്കുന്നത്തെന്നാണ് പ്രതികരണങ്ങള്‍.
കൊറോണ വൈറസ് ആശങ്കകള്‍ കാരണം എല്ലാ യൂറോപ്യന്‍ മുന്‍നിര ലീഗുകളും ഈ മാസം അവസാനം വരെ മാറ്റിവച്ചതിനെ തുടര്‍ന്ന് റൊണാള്‍ഡോ സാമൂഹിക മാധ്യമങ്ങള്‍ വഴി വൈറസിന്റെ വര്‍ദ്ധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോകം വളരെ പ്രയാസകരമായ ഒരു നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്, അതിലെക്ക് എല്ലാവരുടെയും ശ്രദ്ധയും പരിഗണനയും ആവശ്യപ്പെടുന്നു. ഞാന്‍ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് ഒരു ഫുട്‌ബോള്‍ കളിക്കാരനായിയല്ല, മറിച്ച് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ ആശങ്കയുള്ള ഒരു മകനായും പിതാവായും അതിലുപരി ഒരു മനുഷ്യനായുമാണ്.
നിലവിലെ അവസ്ഥയെ നേരിടണനായി ലോകാരോഗ്യ സംഘടനയും മറ്റ് അനുബന്ധ സംഘടനകളും നല്‍ക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നാമെല്ലാവരും പാലിക്കേണ്ടത് പ്രധാനമാണ്. മറ്റേതൊരു താല്‍പ്പര്യങ്ങള്‍ക്കും അതീതമായിരിക്കണം മനുഷ്യജീവന്‍ സംരക്ഷിക്കുക എന്നത്. ഈ നിമിഷം അസുഖബാധിതമായി ഉറ്റവരെ നഷ്ടപെട്ടവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കുന്നു. എന്റെ സഹതാരം ഡാനിയേല്‍ റുഗാനിയെപ്പോലെ വൈറസിനൊട് പോരാടുന്നവര്‍ക്ക് എന്റെ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു. കൂടാതെ സ്വന്തം ആരോഗ്യത്തെ മറന്ന് മഹാമാരിക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് തന്റെ പിന്തുണയെന്നും റൊണാള്‍ഡോ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: