Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടര്‍ച്ചയായ 37 കുലുക്കങ്ങള്‍; ഭീതിയില്‍ ഇടുക്കി മലയോരം

നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി ആറ് ചലനങ്ങള്‍ ഉള്‍പ്പെടെ 12 ചലനങ്ങള്‍ ശനിയാഴ്ച രേഖപ്പെടുത്തി. രാവിലെ 9.46ന് റിക്ടര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമേറിയ ചലനമെന്ന് കെഎസ്ഇബി റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി വിഭാഗം അധികൃതര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2020, 09:03 am IST
in Kerala

ഇടുക്കി: ആശങ്ക വിട്ടുമാറും മുമ്പ് ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ഇനിയും ചെറു ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അവസാന ഭൂചലനമുണ്ടായത്. തീവ്രത 1.3 രേഖപ്പെടുത്തിയ ഇതിന്റെ പ്രഭവ കേന്ദ്രം നെടുങ്കണ്ടത്തിന് സമീപമാണ്.  വെള്ളിയാഴ്ച മാത്രം കട്ടപ്പന, കുമളി, നെടുങ്കണ്ടം, പുളിയന്മല, കാഞ്ചിയാര്‍, ഉപ്പുതറ, കമ്പംമെട്ട്, രാജാക്കാട്, വാഗമണ്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.  

നെടുങ്കണ്ടം പ്രഭവ കേന്ദ്രമായി ആറ് ചലനങ്ങള്‍ ഉള്‍പ്പെടെ 12 ചലനങ്ങള്‍ ശനിയാഴ്ച രേഖപ്പെടുത്തി. രാവിലെ 9.46ന് റിക്ടര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമേറിയ ചലനമെന്ന് കെഎസ്ഇബി റിസര്‍ച്ച് ആന്‍ഡ് ഡാം സേഫ്റ്റി വിഭാഗം അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ മുഴക്കം 70 സെക്കന്‍ഡോളം നീണ്ടുനിന്നു. രാവിലെ 7.05നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്.

നെടുങ്കണ്ടം മേഖലയില്‍ മാത്രം അഞ്ച് വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. ചോറ്റുപാറയിലെ ഭൂകമ്പമാപനി കേന്ദ്രത്തിന്റെ ഭിത്തിക്കും വിള്ളലുണ്ടായി. ഫെബ്രുവരി 27നാണ് ഇടുക്കി ഡാം ടോപ്പ് പ്രഭവകേന്ദ്രമായി ജില്ലയില്‍ ആദ്യ ചലനമുണ്ടായത്. ഇതിന് ഭൂകമ്പമാപിനിയില്‍ 2.1 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 28, മാര്‍ച്ച് നാല് എന്നിങ്ങനെ ഇന്നലെ വരെ 37 ചെറുതും വലുതുമായ തുടര്‍ചലനങ്ങളാണ് ഉണ്ടായത്.

ഡിജിറ്റല്‍ ഭൂകമ്പമാപിനിയുടെ കുറവ് മൂലം 1.3 തീവ്രതയില്‍ കുറവ് രേഖപ്പെടുത്തിയ ചലനങ്ങളില്‍ പലതും രേഖപ്പെടുത്താനുമായിട്ടില്ല.  

തുടര്‍ ചലനങ്ങളിലെ പ്രഭവകേന്ദ്രങ്ങള്‍ ഇടുക്കി ഡാം ടോപ്പ്, പത്താം മൈല്‍, നെടുങ്കണ്ടം എന്നിവയാണ്. ഇടുക്കി കേന്ദ്രമായി 1988 ജൂണ്‍ ഏഴിന് രണ്ടു ഭൂകമ്പങ്ങളുണ്ടായിരുന്നു. 4.5, 4.1 എന്നിങ്ങനെയായിരുന്നു ഇവയുടെ തീവ്രത. തൊട്ടടുത്ത ദിവസം 3.4 ശക്തിയുള്ള മറ്റൊരു ഭൂകമ്പവും ഇവിടെയുണ്ടായി. ഈ നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ ഏറ്റവും തീവ്രത ഏറിയ ചലനം 2000 ഡിസംബര്‍ 12ന് ഇടുക്കിക്ക് അടുത്ത് മേലുകാവിലുണ്ടായതാണ്. റിക്ടര്‍ സ്‌കെയിലില്‍ അഞ്ച് ആയിരുന്നു ഇതിന്റെ തീവ്രത.

തുടര്‍ ഭൂചലനങ്ങള്‍ക്ക് കാരണം ഇടുക്കി സംഭരണിയിലെ വെള്ളമല്ലെന്ന്് ഡാം സേഫ്റ്റി വിഭാഗം. ഏറെ കാലങ്ങള്‍ക്ക് ശേഷം 2018ല്‍ ജലനിരപ്പ് 98% വരെ എത്തിയിരുന്നു. ആ സമയത്തൊന്നും ചെറിയ ചലനം  പോലും ഉണ്ടായിട്ടില്ല.  

നിലവില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കിലും മുന്‍ വര്‍ഷത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖല പ്രേരിത ചലന മേഖല ആയാണ് കണക്കാക്കുന്നത്. കെഎസ്ഇബി ഡാം സേഫ്റ്റി ആന്‍ഡ് ഡ്രിപ്പ് ചീഫ് എഞ്ചിനീയര്‍ സുപ്രിയ. എസിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം കഴിഞ്ഞ ദിവസം ഇടുക്കി ഡാമിലെത്തി പരിശോധന നടത്തിയിരുന്നു. ഡാം സുരക്ഷിതമാണെന്നും ഇവര്‍ ജന്മഭൂമിയോട്  വ്യക്തമാക്കി.

Tags: keralaidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

പുതിയ വാര്‍ത്തകള്‍

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.