തിരുവനന്തപുരം: സാഹിത്യകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന് (92) അന്തരിച്ചു. കവി, ഭാഷാ ഗവേഷകന്, ചരിത്രകാരന്, അധ്യാപകന് തുടങ്ങിയ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ മൂലം വിശ്രമത്തിലായിരുന്നു.
മാവേലിക്കര വള്ളികുന്നം സ്വദേശിയായ രാമചന്ദ്രന് സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി. ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര-വയലാര്‍ സംഭവത്തെത്തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തതിന് സ്കൂളുകളില്‍നിന്ന് പുറത്താക്കിയെങ്കിലും പിന്നീടു തിരിച്ചെടുത്തു. കൊല്ലം എസ്എന്‍ കോളേജ് വിദ്യാഭ്യാസ കാലത്തെ സമരത്തില്‍ അറസ്റ്റും ലോക്കപ്പ് വാസവും അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൂരനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ (ഓണേഴ്സ്) ഒന്നാം റാങ്കോടെ ജയിച്ചു. 1957ല്‍ കൊല്ലം എസ്എന്‍ കോളേജില്‍ അധ്യാപകനായി. 1969ല്‍ കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ അധ്യാപകനായി. 1988ല്‍ വിരമിച്ചു.
പരേതയായ ബി. രാജമ്മയാണ് ഭാര്യ. മക്കള്‍: ഡോ. ഗീത ആര്. പുതുശ്ശേരി (റിട്ട. പ്രൊഫ, എന്‍എസ്എസ്, വനിതാ കോളേജ്, കരമന), പി.ആര്. ഉണ്ണികൃഷ്ണന് (അസി. ജനറല്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ചെന്നൈ), പി.ആര്. ഹേമചന്ദ്രന് (യുഎസ്എ), പി.ആര്. പ്രേമചന്ദ്രന് (സിവില്‍ സപ്ലൈസ്, തിരുവനന്തപുരം) പി.ആര്. ജയചന്ദ്രന് (റിട്ട. ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ ഫോഴ്സ്), പി.ആര്. ശ്യാമചന്ദ്രന്‍ (കാനഡ). മരുമക്കള്‍: ഡോ. കെ.എസ്. രവികുമാര്‍ (പ്രൊ വൈസ് ചാന്‍സലര്‍, സംസ്കൃത സര്‍വകലാശാല), കെ.പി. ഗീതാമണി (അസി. ഡയറക്ടര്‍, കൃഷി വകുപ്പ്) ശ്രീദേവി നായര്‍ (യുഎസ്എ), ഇന്ദു (കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്), രേഷ്മ ജയചന്ദ്രന്.
പുതുശ്ശേരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. ഭാഷയ്ക്കും സംസ്കാരത്തിനും പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ് പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണമെന്ന് അദ്ദേഹം പറഞ്ഞു. കവി, അധ്യാപകന്, സാമൂഹ്യ പ്രവര്ത്തകന് എന്നീ നിലകളില്‍ മലയാള ഭാഷയ്ക്കും സംസ്കാരത്തിനും സമൂഹത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്കിയ പ്രതിഭയാണ് പുതുശ്ശേരി രാമചന്ദ്രനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: