മാഡ്രിഡ്: സ്പെയിനില്‍ കൊവിഡ്-19 വൈറസ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 1,500 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ 5,700 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനകം 136 പേര് മരിച്ചു,
റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള കേസുകളില്‍ പകുതിയിലേറെയും മാഡ്രിഡിലാണ്. അടുത്തയാഴ്ചയോടെ വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടക്കാനാണ് സാധ്യത. രാജ്യത്ത് രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: