കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ഭീതി പരക്കുമ്പോഴും ജനങ്ങളുടെ ജീവന് വച്ച് പന്താടി പിണറായി സര്‍ക്കാര്‍. കൊറോണയില്‍ മാളുകളും സ്കൂളുകളും അടക്കം ജനങ്ങള്‍ കൂടുന്ന മിക്ക ഇടങ്ങളും അടച്ചു പൂട്ടുമ്പോഴും മദ്യശാലകള്‍ അടച്ചിടില്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്.
കട അടക്കാനുള്ള നിര്‍ദ്ദേശമില്ലാത്തതിനാല്‍ മദ്യശാലകളും അടച്ചിടേണ്ടതില്ലെന്ന മുട്ടുന്യായമാണ് ഇതിനുള്ള മറുപടിയായി മന്ത്രി ചൂണ്ടിക്കാട്ടുന്നത്. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നാണ് മന്ത്രി പറയുന്നത്. ഇതിനപ്പുറം സാഹചര്യം ഏതാണെന്ന ചോദ്യവും പലഭാഗത്ത് ഉയരുന്നുണ്ട്.
അതേസമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: