അംബ മുത്തശ്ശി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കണ്ണന് പോറ്റി നിര്‍മ്മിച്ച് ഡോ. മനു സി. കണ്ണൂര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പോക്സോ – 99’ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച്, കേരള ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു.
പോക്സോ (പ്രിവന്‍ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വൃദ്ധനായ റിട്ടയേര്‍ഡ് അദ്ധ്യാപകന്റെ മാനസിക സംഘര്‍ഷങ്ങളുടെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബാലതാരം ശിവഗംഗ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നതോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
വി.എസ്. അച്യുതാനന്ദനും സുഗതകുമാരി ടീച്ചറും പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ഭൂമിയുടെ മക്കള്‍’ എന്ന ചിത്രത്തിനുശേഷമുള്ള ഡോ. മനു സി. കണ്ണൂരിന്റെ സംവിധാന സംരംഭമാണിത്.തിരക്കഥ, സംഭാഷണം – അജിത് പൂജപ്പുര, പ്രോജക്ട് ഡിസൈനര്‍ – കെ. സതീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: