അട്ടപ്പാടി ആദിവാസികളുടെ ജീവിതം ഇതിവൃത്തമാക്കി നടന് ശ്രീനിവാസന് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘501 ഡേയ്സ്’ റബേക്ക ഫിലിം ഹൗസിന്റെ ബാനറില്‍ അവിര റബേക്ക നിര്‍മിച്ച് അവിര റബേക്ക, നിഷാദ് വലിയവീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന, ‘501 ഡെയ്സ്’ എന്ന സിനിമയുടെ ചിത്രീകരണം ചെമ്മണ്ണൂര്‍ മല്ലീശ്വരന് ക്ഷേത്രത്തില്‍ തുടങ്ങി.
സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, മനോജ് കെ ജയന്, ഹരീഷ് കണാരന്, ഇടവേള ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. നായിക പുതുമുഖമാണ്.
മരുത് മൂപ്പന് എന്ന ആദിവാസി ഊര് മുപ്പന്റെ വേഷമാണ് ശ്രീനിവാസന്. മൂപ്പന്മാരുടെ മൂപ്പനാണ് മരുത്. ആദിവാസി ഭൂമിയുടെ അന്യാധീനപ്പെടലും ചൂഷണങ്ങളും സമരങ്ങളും വിഷയമാകുന്ന ചിത്രത്തില്‍ സംവിധായകന് കോഴിക്കോട് ഹരിദാസും മുണ്ടക്കയം പാപ്പനായി മമ്മൂട്ടിക്കയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അട്ടപ്പാടിയിലുള്ള നാട്ടുകാരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രൊജക്ട് ഡിസൈനര്‍-അജ്മല്‍ ശ്രീകണ്ഠാപുരം, ചമയം-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, ലൈവ് സൗണ്ട്-ഉണ്ണി, ചിത്ര സയോജനം: ശാനിര്‍ മങ്ങാട്ട്. അവകാശികള്‍ അസം ഷെഡ്യൂള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: