തിരുവനന്തപുരം: കോവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ഇറ്റലിയില്‍ ഒറ്റപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇറ്റലിയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിമാനം വീണ്ടും ഇന്നുതന്നെ അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 200-250 പേരെ തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനില്‍ കുടുങ്ങിയവരില്‍ കൊറോണാ പരിശോധനാഫലം നെഗറ്റീവ് ആയവരെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടായിട്ടുണ്ടെന്നും അതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
യാത്രയുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്മെന്റ് മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി വി. മുരളീധരന് സന്ദര്‍ശിച്ചു. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേരളത്തിലെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ശ്രീചിത്ര സന്ദര്‍ശനമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: