ന്യൂദൽഹി: കോവിഡ് 19 ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് 19 ബാധിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകാനും കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്നും വേണം ധനസഹായം നൽകേണ്ടത്. കൊറോണ രോഗ ബാധിതരുടെ മുഴുവൻ ചികിത്സാച്ചെലവും സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.
ഇതുവരെ രണ്ടു പേരാണ് കോവിഡ് ബാധിച്ചത് ഇതുവരെ മരിച്ചത്. കർണാടകയിലും ദൽഹിയിലും. കൽബുർഗി സ്വദേശിയായ 76കാരനാണ് ആദ്യം മരിച്ചത്. പിന്നാലെ ദൽഹി സ്വദേശിനിയായ 69 കാരിയും മരിച്ചു. നിലവിൽ 83 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ 66 പേർ ഇന്ത്യൻ സ്വദേശികളാണ്. കേരളത്തിൽ 19 പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങൾ ആവശ്യമെന്ന് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: