റിയല്‍മീ 6, റിയല്‍മീ 6 പ്രോ എന്നിവയ്ക്ക് പിന്നാലെ സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊങ്ങി റിയല്‍മീ. 48 മെഗാപിക്സല്‍ ക്വാഡ് ക്യാമറയുമായി വരുന്ന റിയല്‍മീ 6ഐ മാര്‍ച്ച് 17 ന് ലോഞ്ചുചെയ്യും. കമ്പനിയുടെ മലേഷ്യന്‍ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ഹീലിയോ ജി 80 പ്രോസസറോടുകൂടിയ റിയല്‍മീ 6 സീരീസിലെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ കൂടിയാണ് റിയല്‍മീ 6ഐ. യുഎസിലെയും തായ്ലന്‍ഡിലെയും സര്ട്ടിഫിക്കേഷന് വെബ്സൈറ്റുകളില്‍ ഇക്കാര്യം അടുത്തിടെ കണ്ടെത്തിയിരുന്നു. മികച്ച ഗെയിമിംഗ് അനുഭവം നല്‍കുന്നതിന് ഗ്രാഫിക്സ് കേന്ദ്രീകൃത ഹൈപ്പര്‍ എഞ്ചൈന്‍ സാങ്കേതികവിദ്യയും ഇതിലുണ്ട്. രണ്ട് GHz വരെ ക്ലോക്ക് ചെയ്ത രണ്ട് കോര്‍ടെക്സ് എ75 കോറുകളും 1.8 GHz ക്ലോക്ക് ചെയ്ത ആറ് കോര്‍ടെക്സ്എ 55 കോറുകളും ചിപ്സെറ്റില്‍ ലഭ്യമാണ്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്സ് റാമും ഇഎംഎംസി 5.1 സ്റ്റോറേജും ഇതിലുണ്ട്.
ആന്‍ഡ്രോയിഡ് Q (ആന്‍ഡ്രോയിഡ് 10) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍മീ 6ഐയ്ക്ക് 5000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിക്കൊപ്പം 18വാട്സ് ക്വിക്ക് ചാര്‍ജിംഗ് സാങ്കേതികവിദ്യയും ഉണ്ട്. 10വാട്സ് ചാര്‍ജിംഗ് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ 38 ശതമാനം വേഗതയുള്ളതാണെന്ന് ഈ പുതിയ രീതിയെന്ന് കമ്പനി വ്യക്തമാക്കി. 48 മെഗാപിക്സല്‍ മെയിന്‍ സെന്‍സറുമായി സ്മാര്‍ട്ട്ഫോണ്‍ വരുമെങ്കിലും ഇതിലെ മുന്‍ ക്യാമറയെക്കുറിച്ചും സ്മാര്‍ട്ട്ഫോണിലെ ഫോട്ടോഗ്രാഫി സ്പെസിഫിക്കേഷനും ഇപ്പോഴും പുറത്തറിയിച്ചിട്ടില്ല. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ റിയല്‍മീ 6ഐ ലോഞ്ചിംഗ് ഒരു ഓണ്‍ലൈന്‍ ഇവന്റായിരിക്കും. റിയല്‍മീ 6ഐയുടെ പ്രധാന സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ധാരാളം ടീസറുകള്‍ ഫെയ്സ്ബുക്കിലൂടെ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: