തിരുവനന്തപുരം: വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ ജോലിയുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പ്രത്യേക ശമ്പള പാക്കേജ് അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ശമ്പളക്കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കാട്ടുതീ സീസണില്‍ വനപാലകര്‍ക്ക് സീസണല്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, റിസ്‌ക് അലവന്‍സ് വര്‍ധിപ്പിക്കുക, റേഷന്‍ മണി, സ്റ്റേഷന്‍ ഹൗസ് അലവന്‍സ് തുടങ്ങിയവ അനുവദിക്കുക, യൂണിഫോം അലവന്‍സ് കാലാനുസൃതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു. സംഘ് പ്രസിഡന്റ് ബിജു ബി. നായര്‍ ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍ എന്നിവരാണ് ശമ്പളകമ്മീഷന് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: