ന്യൂദല്‍ഹി: ദല്‍ഹിയിലെ കലാപകാരികളെ കണ്ടെത്തുന്നതിന് സാങ്കേതികത വിദ്യകള്‍ ഉപയോഗിക്കരുതെന്ന ആവശ്യവുമായി സിപിഎം. ദല്‍ഹി പോലീസ് കലാപത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് മുഖം തിരിച്ചറിയല്‍ സാങ്കേതികത ഉപയോഗിക്കുന്നതിനെതിരെയാണ് സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ കലാപത്തിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ദല്‍ഹി കലാപം പ്രതികളെ തിരിച്ചറിയാന്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികത ഉപയോഗിക്കുന്നതായി അമിത് ഷാ ലോകസഭയില്‍ പറഞ്ഞിരുന്നു.
കലാപബാധിത സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പലതും ശരിയല്ലെന്നും. അതിനാല്‍ കുഴപ്പക്കാരെ കൃത്യമായി കണ്ടെത്താന്‍ ഈ സാങ്കേതികതയ്ക്കാവില്ലെന്നും പിബി പറഞ്ഞു. കുഴപ്പക്കാരെ കണ്ടെത്തുന്നതിനായി ഈ സാങ്കേതികത ഉപയോഗിക്കുമ്പോള്‍ മത-ജാതി ഭേദമുണ്ടാകില്ലെന്ന ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശത്തിനെതിരെയും സിപിഎം രംഗത്തുവന്നിട്ടുണ്ട്. കലാപത്തിന് നേതൃത്വം നല്കിയ മതതീവ്രവാദികള്‍ക്ക് വേണ്ടി മറനീക്കിയാണ് സിപിഎം പിബി രംഗത്തെത്തിയിരിക്കുന്നത്.
ഈ സാങ്കേതികത ഉപയോഗിക്കാന്‍ നിയമപരമായ എന്തെങ്കിലും പിന്‍ബലമോ കോടതി ഉത്തരവോ നിലവിലില്ല. ഈ സാങ്കേതികതയുടെ ഉപയോഗം സ്വകാര്യതയുടെ ലംഘനവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വിരുദ്ധവുമാണെന്നും സിപിഎം അവകാശപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: