ലണ്ടന്‍: കൊറോണ ഭീതി കടുത്തതോടെ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ അതിഥികള്‍ക്ക് കൈ കൊടുക്കുന്നതിനു (ഷെയ്‌ക്ക് ഹാന്‍ഡ്) പകരം കൈകൂപ്പി നമസ്‌തെ പറയുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. ബുധനാഴ്ച ലണ്ടനിലെ പലേഡിയം സ്റ്റേഡിയത്തില്‍ പ്രിന്‍സസ് ട്രസ്റ്റ് അവാര്‍ഡ് വിതരണച്ചടങ്ങിലാണ് അതിഥികള്‍ക്ക് ചാള്‍സ് രാജകുമാന്‍ നമസ്‌തെ പറഞ്ഞ് കൈകൂപ്പി അഭിവാദ്യം അര്‍പ്പിച്ചത്.
ഷെയ്‌ക്ക് ഹാന്‍ഡ് ഒഴിവാക്കി ഇന്ത്യക്കാരെപ്പോലെ കൈകൂപ്പി നമസ്‌തെ പറയാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ദിവസങ്ങള്‍ക്കു മുന്‍പ് ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. അതിനു പിന്നാലെയാണ് ചാള്‍സ് രാജകുമാരന്‍ ഇത് അക്ഷരംപ്രതി പാലിച്ചത്.
















