ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ഭോപ്പാല്‍ കമല പാര്‍ക്കിന് സമീപത്തുവെച്ച് സിന്ധ്യയുടെ കാറിനെ നേരെ കരിങ്കൊടി കാണിച്ചശേഷം കല്ലെറിയുകയായിരുന്നു.
കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചൊഴിഞ്ഞതിന് പിന്നാലെയാണ് സിന്ധ്യയ്‌ക്കു നേരെ ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആരോപിച്ചു. ജീവന് ഭീഷണിയുണ്ടാവുന്ന തരത്തിലാണ് സിന്ധ്യക്ക് നേരെ കല്ലേറ് നടന്നതെന്നും ഡ്രൈവര്‍ വളരെ ബുദ്ധിമുട്ടിയാണ് സംഭവസ്ഥലത്ത് നിന്ന് സിന്ധ്യയെ രക്ഷപ്പെടുത്തിക്കൊണ്ടുവന്നത്.
സിന്ധ്യയെ തന്നെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം ആയിരുന്നു എന്നത് വ്യക്തമാണ്. അതിനാല്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ എത്രയും വേഗം കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളണം. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ശിവരാജ് സിങ് ആരോപിച്ചു.















