ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് അണിനിരക്കാന്‍ സാര്‍ക്ക് രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ മുഴുവന്‍ ജനങ്ങളും ആരോഗ്യവാന്മാരാണെന്ന് ഉറപ്പുവരുത്താന്‍ സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജ്യണല്‍ കോ-ഓപ്പറേഷന് രാജ്യങ്ങള്‍ ശക്തമായ നയം രൂപീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പൗരന്മാരെ ആരോഗ്യത്തോടെ സംരക്ഷിക്കാനുള്ള വഴികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്യാം. കൊറോണയെ തടുക്കാന്‍ ജനങ്ങള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നു. ആഗോള ജനസംഖ്യയുടെ പ്രധാനപങ്കു വഹിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തങ്ങളുടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാകുന്നതെല്ലാം ചെയ്യണമെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: