Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോര്‍ട്ടികോര്‍പ്പിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക അഴിമതിയും ക്രമക്കേടും; കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി

2013 മുതല്‍ നടത്തിയ പഴം-പച്ചക്കറി സംഭരണത്തിന്റെ വിശദമായ വിവരങ്ങള്‍, കഴിഞ്ഞ 8 വര്‍ഷമായി നടത്തിയിട്ടുളള ഉദ്യോഗസ്ഥ നിയമനങ്ങള്‍, ജില്ല തിരിച്ചുളള വിശദമായ കണക്കുകള്‍, സൂപ്പര്‍വൈസര്‍മാര്‍ മുതലുളള ഉദ്യോഗസ്ഥരുടെ സ്വകാര്യ സ്വത്തുവിവരങ്ങള്‍, മുന്‍ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ അടക്കം വിശദമായ പരിശോധനയ്‌ക്കാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 07:57 pm IST
in Kerala

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് വിജിലന്‍സ് റെയ്ഡില്‍ അഴിമതിയും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍. ഹോര്‍ട്ടികോര്‍പ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൃഷിമന്ത്രി ഇന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് അഴിമതി പോലീസ് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ നിര്‍ദേശിച്ചത്.  

 2013 മുതല്‍ നടത്തിയ പഴം-പച്ചക്കറി സംഭരണത്തിന്റെ വിശദമായ വിവരങ്ങള്‍, കഴിഞ്ഞ 8 വര്‍ഷമായി നടത്തിയിട്ടുളള ഉദ്യോഗസ്ഥ നിയമനങ്ങള്‍, ജില്ല തിരിച്ചുളള വിശദമായ കണക്കുകള്‍, സൂപ്പര്‍വൈസര്‍മാര്‍ മുതലുളള ഉദ്യോഗസ്ഥരുടെ സ്വകാര്യ സ്വത്തുവിവരങ്ങള്‍,   മുന്‍ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ അടക്കം വിശദമായ പരിശോധനയ്‌ക്കാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ലാ മാനേജര്‍മാരായി വളരെക്കാലം തുടരുന്ന കരാര്‍ ജീവനക്കാര്‍, അക്കൗണ്ട് കൈകാര്യം ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ എന്നിവരെയും മാറ്റിക്കൊണ്ട് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.  

പച്ചക്കറി സംഭരണം, വിപണനം, കര്‍ഷകര്‍ക്കുളള തുക കൈമാറ്റം എന്നിവയെ സംബന്ധിക്കുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡ്വര്‍ തയ്യാറാക്കി കാര്‍ഷികോത്പാദന കമ്മീഷണര്‍ക്ക് 15 ദിവസത്തിനകം നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പൂജപ്പുര ആസ്ഥാനത്തും ആനയറ വേള്‍ഡ്മാര്‍ക്കറ്റിലും വിജിലന്‍സ് പരിശോധന നടത്തിയത്.  കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ വഴി വില്‍പ്പന നടത്തി യഥാസമയം കര്‍ഷകര്‍ക്ക് തുക നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹോര്‍ട്ടികോര്‍പ്പ് പ്രവര്‍ത്തിക്കേണ്ടത് എന്ന് യോഗത്തില്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  ഇതിന്റെ സുഗമമായ നടത്തിപ്പിനായി സെന്‍ട്രലൈയ്‌സ്ഡ് പര്‍ച്ചേയ്‌സ് കമ്മിറ്റി ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിക്കുവാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഹോര്‍ട്ടികോര്‍പ്പിന്റെ സുതാരയമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഡോ. ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ്, കൃഷി ഡയറക്ടര്‍ ഡോ. വാസുകി ഐ.എ.എസ്, ഹോര്‍ട്ടികോര്‍പ്പ് എം.ഡി. സജീവ് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

Tags: vigihorticorpV S Sunil Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് പൂരങ്ങൾ നടത്താൻ പറ്റാത്ത സാഹചര്യം; നാട്ടാന പരിപാലന ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് വി.എസ് സുനിൽ കുമാർ

Kerala

ഒഡീഷ സ്വദേശിനി വീട്ടുജോലിക്കാരിയെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി പീഡിപ്പിപ്പിച്ച കേസ്, 75കാരന്‍ കീഴടങ്ങി

Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു

Kerala

തൃശൂർ പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായി; പോലീസിന് ഗുരുതര വീഴ്ച, അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം: വി.എസ്.സുനില്‍കുമാര്‍

Kerala

പച്ചക്കറി, പലവ്യഞ്ജന, മത്സ്യ വില കുതിക്കുന്നു, കോഴിയിറച്ചിക്കും വില ഉയര്‍ന്നു,സര്‍ക്കാര്‍ നോക്കുകുത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.