നിരവധി അസുഖങ്ങള്‍ തടയാന്‍ ഉപയോഗപ്രദമായ പാവയ്കക്ക് വില വര്‍ധിക്കുന്ന ഈ കാലത്തില്‍ അത് വീട്ടില്‍ തന്നെ കൃഷിചെയ്യാന്‍ കഴിയുന്നത് എത്ര നല്ലതാണ്. ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതു സീസനിലും വളരുന്നവയാണ് പാവല്‍. നല്ല ഈര്‍പ്പമുള്ള മണ്ണാണ് പാവല്‍ കൃഷിയ്ക്ക് അനുയോജ്യം. വളരെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തില്‍ പാവല്‍ വളര്‍ത്തുന്നതെങ്ങനെയെന്ന് താഴെ പറയുന്നു.
പഴുത്ത കായ്കളില്‍ നിന്നുള്ള വിത്തുകള്‍ കഴുകിയെടുക്കുക. കഴുകുമ്പോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ ഉപേക്ഷിക്കണം. താഴ്ന്നുകിടക്കുന്നവയെ ചാരം പുരട്ടി തംണലത്തും പിന്നീട് ഇളം ചൂടുള്ള വെയിലത്തും ഉണക്കിയെടുക്കണം. മുന്നു തരം ഇനങ്ങളിലാണ് പാവലുകള്‍ കണ്ടുവരുന്നത്.
പ്രിയ – നീണ്ട പച്ചനിറത്തിലുള്ള കായ്കള്‍. കായുടെ അഗ്രഭാഗത്തിന് വെള്ളനിറമാണ്.
പ്രിയങ്ക – വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ളുകളുള്ളതുമായ കായ്കള്‍.
പ്രീതി – ഇടത്തരം നീളമുള്ളതും മുള്ളുകള്‍ ഉള്ളതുമായ ഇവയുടെ നിറം വെള്ളയാണ്.
നടുന്ന വിധം
ഒരു സെന്റ് സ്ഥലത്ത് പാവല്‍കൃഷി ചെയ്യുന്നതിന് 20-25 ഗ്രാം വിത്ത് വേണ്ടി വരും. 2-2 മീറ്റര്‍ അകലം വരത്തക്ക വിധം 50 സെമി വ്യാസവും 50 സെമീ താഴ്ച്ചയുമുള്ള കുഴികള്‍ എടുക്കണം. അടിവളമായി ഉണക്കിപ്പൊടിച്ച ചാണകമോ എല്ലുപൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴിയുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളില്‍ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം. പ്ലാസ്റ്റിക്ക് കവറുകള്‍ക്ക് പകരം ഇല ഉപയോഗിക്കുന്നതിലൂടെ വേരുകള്‍ക്ക് ഉണ്ടാക്കുന്ന ക്ഷതം കുറയ്ക്കാന്‍ സാധിക്കും.
മഴക്കാലമാണെങ്കില്‍ കുഴികള്‍ക്ക് പകരം മണ്ണ് കൂനകള്‍ ഉണ്ടാക്കി അവയില്‍ വിത്തുകള്‍ നടാം. ഓരോ കുഴിയിലും 4-5 വിത്തുകള്‍ വീതം ഒന്നര സെമീ താഴ്ച്ചയില്‍ നടാം നടുന്നതിന് മുമ്പ് വിത്തുകള്‍ 10-12 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ഈര്‍പ്പമുള്ള തുണിയിലോ പഞ്ഞിയിലോ പൊതിഞ്ഞു വെക്കണം. മുളച്ചുകഴിഞ്ഞ് നടുന്നതാണ് നല്ലത്. ഓരോ കുഴിയിലും 1, 2 ചെടികള്‍ മാത്രം നിര്‍ത്തിയിട്ട് മറ്റുള്ളവ പിഴുതുമാറ്റണം.
വള്ളി വീശി തുടങ്ങുമ്പോള്‍ മുതല്‍ ആഴ്ചയില്‍ ഒരിക്കല്‍ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളന്‍ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകള്‍ എന്നിവയില്‍ നിന്നും ചെടികളെ സംരക്ഷിക്കാം. വള്ളികള്‍ക്ക് പടരാനായി പന്തല്‍ ഇട്ടു നല്‍കണം. കാലിവളവും ആട് കോഴി താറാവ് എന്നിവയുടെ കാഷ്ഠവും ഉണക്കിപ്പൊടിച്ച് ഇട്ടുകൊടുക്കുന്നത് നല്ലതാണ്.
പൂ പിടിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേപ്പര്‍ കൊണ്ട് കവര്‍ ചെയ്യുനതു കയ്കളെ ആക്രമിക്കുന്ന കായീച്ചകളില്‍ നിന്ന് കായ്കളെ സംരക്ഷിക്കാന്‍ സഹായിക്കും.ആഴ്ചയിലൊരിക്കല്‍ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാന്‍ സഹായിക്കും. ജൈവ വളത്തിനു പുറമെ ഓരോ കുഴിയിലും 30 ഗ്രാം യൂറിയ, 50 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 16 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, എന്നിവ അടിവളമായും 10 ഗ്രാം വീതം യൂറിയ 15 ദിവസം ഇടവിട്ട് രണ്ടു തവണ മേല്‍വളമായും ഇട്ടുകൊടുക്കണം.
മേല്പറഞ്ഞ ലായിനികള്‍ തയാറാക്കുന്ന വിധം
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും നല്ലത് പോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആറുഗ്രാം ബാര്‍സോപ്പ് ചെറുചൂടുവെള്ളത്തില്‍ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച് നന്നായി ഇളക്കുക. ഇങ്ങനെ തയ്യാറാക്കിയ ലായനിയില്‍ ആറിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. ഒരു 100 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയില്‍ ചേര്‍ത്ത് സ്പ്രേ ചെയ്യാന്‍ ഉപയോഗിക്കാം. കഴിയുന്നതും രാവിലെയോ വൈകുന്നേരങ്ങളിലോ വേണം സ്പ്രേ ചെയ്യാന്‍. (ശ്രദ്ധിക്കുക എണ്ണയില്‍ വേണം സോപ്പ് ലായനി ഒഴിക്കാന്‍ തിരിച്ചാവരുത്. തിരിച്ചായാല് എണ്ണ മുകളില്‍ പാടപോലെ കിടക്കും)
ജൈവ സ്ലറി
100 ഗ്രാം വീതം കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, പച്ചചാണകം 200 ഗ്രാം എല്ലുപൊടി ഒരുപിടി ചാരം എന്നിവ ഒരു ബക്കറ്റില്‍ 10 ലിറ്റര്‍ വെള്ളമൊഴിച്ച് 4-5 ദിവസം വരെ പുളിക്കുവാന്‍ അനുവദിക്കുക. ദിവസവും ഇളക്കണം. ഇതിന്റെ തെളിവെള്ളം നാലിരട്ടി വെള്ളവും ചേര്‍ത്ത് ഒരു തടത്തിനും ഒരു ലിറ്റര്‍ എന്ന തോതില്‍ ആഴ്ച്ചയില്‍ ഒരു പ്രാവശ്യം ഒഴിച്ച് കൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: