മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാറ്റി വയ്ക്കില്ലെന്ന തീരുമാനം പിന്‍വലിച്ച് ബിസിസിഐ. ഐപിഎല്‍ നടത്തുകയാണെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഐപിഎല്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ സീസണ് അടുത്ത മാസം 15ലേക്കാണ് നീട്ടിയത്. പൊതുജനാരോഗ്യവും സഹകാരികളുടെ ക്ഷേമവും ബിസിസിഐയെ സംബന്ധിച്ച് സുപ്രധാനമാണ്. ഈ സാഹചര്യത്തില്‍ ആരാധകരുള്‍പ്പെടെ ഐപിഎല്ലുമായി സഹകരിക്കുന്ന എല്ലാവര്ക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവമാണ് ബിസിസിഐയുടെ ലക്ഷ്യം. ഇക്കാര്യത്തില്‍ കായിക, ആരോഗ്യ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണ വിഭാഗങ്ങളുമായി സഹകരിച്ച് നീങ്ങാനാണ് ലക്ഷ്യമിടുന്നതതെന്നു ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍വ്യക്തമാക്കി. സെക്രട്ടറി ജയ് ഷായാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്.
ഏപ്രില്‍ 15വരെ വിദേശതാരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കാനാകില്ലായിരുന്നു. ഐപിഎല്ലിലെ വിദേശതാരങ്ങള്‍ ബിസിനസ് ക്ലാസ് വിസ കാറ്റഗറി വഴിയാണ് ഇന്ത്യയില്‍ എത്തേണ്ടത്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഏപ്രില്‍ 15വരെ ഇത്തരം വിസകള്‍ അനുവദനീയമല്ല. ലോക വ്യാപകമായി കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്ന നിര്‍ദ്ദേശം ശക്തമായി ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെയാണ് ബിസിസിഐയോട് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: