നവ മുംബൈ: ലോകോത്തര ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമിയില്‍ പരിശീലനത്ത് അവസരം. നവിമുംബെയിലെ ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ഏറ്റവും ആധുനിക ക്രിക്കറ്റ് അക്കാദമിയും കായികകേന്ദ്രവും പ്രവര്‍ത്തിക്കുക
ആഗോള ഹെഡ് കോച്ച് ജോഷ് നാപ്പെട്ടിന്റെയും ഡിവൈ പാട്ടീല്‍ ഹെഡ് കോച്ചും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ് കാംബ്ലിയുടെയും അനുഭവസമ്പന്നരായ കോച്ചുമാരുടെയും നേതൃത്വത്തില്‍ ഏഴു വയസ് മുതല്‍ 21 വയസ് വരെ പ്രായമുള്ള 200 വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബാച്ചുകളിലായി ഇവിടെ പരിശീലനം നല്‍കും. ഓണ്‍ഫീല്‍ഡ് ക്രിക്കറ്റ് കോച്ചിംഗിനു പുറമെ കൂടുതല്‍ ശക്തിനേടുന്നതിനും കണ്ടീഷനിംഗിനും ടാക്റ്റിക്കല്‍ രീതികള്‍ പരിശീലിക്കുന്നതിനും അവസരമുണ്ട്. ക്രിക്കറ്റ് പാഠങ്ങള്‍ക്കൊപ്പം ജീവിതനൈപുണ്യം നേടുന്നതിനും ലക്ഷ്യമിട്ടാണ് അക്കാദമിയുടെ പ്രവര്‍ത്തനം.
രണ്ട് ബാച്ചുകള്‍ക്കായി ദിവസവും രാവിലെയും വൈകുന്നേരവും രണ്ടരമണിക്കൂറാണ് പരിശീലനം. 12 മാസമാണ് പരിശീലനകാലാവധി. ക്രിക്കറ്റ് കോച്ചിംഗിനു പുറമെ സ്പോര്‍ട്സ് കേന്ദ്രത്തില്‍ ടെന്നിസ്, ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, ബാഡ്മിന്റണ്‍, നീന്തല്‍, ഇന്‍ഡോര്‍ ഗെയിംസ്, സ്ക്വാഷ് തുടങ്ങിയ കളികള്‍ക്കും സൗകര്യമുണ്ട്. കൂടാതെ ആധുനിക ജിംനേഷ്യവും ഉപയോഗിക്കാം.
കഴിഞ്ഞ രണ്ടുവര്‍ഷമായി അക്കാദമിയുടെ നേതൃത്വത്തില്‍ ലണ്ടന്‍, മുംബെ, നവി മുംബെ, പൂന എന്നിവിടങ്ങളില്‍ ക്രിക്കറ്റ് കാംപുകള്‍ സംഘടിപ്പിച്ചുവരികയായിരുന്നുവെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. രാജ്യം അഭിമാനിക്കുന്ന താരങ്ങളെ സൃഷ്ടിക്കാന്‍ അക്കാദമിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
അക്കാദമിയില്‍ അംഗത്വം നേടുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.tmgadypsc.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇമെയില്‍: [email protected], [email protected], ഫോണ്‍: +91 844 844 9555
പ്രതികരിക്കാൻ ഇവിടെ എഴുതുക: