കരുനാഗപ്പള്ളി: ”ഒന്നിനെയും ഭയപ്പെടില്ല, മരണത്തെയും. അവസാന ശ്വാസം വരെയും സമാജത്തിന്, അവര്‍ നിരാശയിലേക്ക് വഴുതുമ്പോഴൊക്കെയും ആശ്വാസവും ആത്മവിശ്വാസവും സുരക്ഷിതത്വവും പകരണമെന്നതു മാത്രമാണ് ആഗ്രഹം” കൊറോണ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശ്രമത്തില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വന്ന സാഹചര്യത്തോടുള്ള മാതാ അമൃതാനന്ദമയീദേവിയുടെ പ്രതികരണം ഇങ്ങനെ.
‘നാല്പത്തഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും അമ്മ പരിപാടികള്‍ റദ്ദാക്കിയിട്ടില്ല. ശാരീരികവിഷമതകള്‍ കൊണ്ടോ ദുരന്തമോ പകര്‍ച്ചവ്യാധികളോ സൃഷ്ടിച്ച ഭീതിജനകമായ അന്തരീക്ഷത്തിലോ അങ്ങനെ ഉണ്ടായിട്ടില്ല. ലോകം മഹാരോഗത്തിന്റെ ഭീതിയില്‍ മുങ്ങുമ്പോള്‍ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അമ്മയ്ക്കുമുണ്ട് ഉത്തരവാദിത്തം.” അമ്മ വ്യക്തമാക്കി.
കൊറോണ സൃഷ്ടിച്ച ഭയത്തെയും ആശങ്കയെയും പ്രാര്‍ത്ഥനയിലൂടെ. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മറികടക്കാനാകണം. കേന്ദ്രസംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് എല്ലാവരും സഹകരിക്കണം. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിന് വഴിവച്ചേക്കാം. രോഗാണുവുമായി ഒരാള്‍ നൂറുകണക്കിനാളുകള്‍ക്കൊപ്പം യാത്ര ചെയ്താല്‍ അത് മറ്റുള്ളവരിലേക്ക് പകരും.
”ആത്മീയതയും വേദാന്തവും പഠിപ്പിച്ചത് ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനല്ല, അവയെ സധൈര്യം നേരിടാനാണ്. ഒരു ഭീകരന് വീടിന് വെളിയില്‍ കാത്തുനില്‍ക്കുന്നതിന് സമാനമാണ് ഇപ്പോഴത്തെ അന്തരീക്ഷം. കതക് തുറക്കുന്ന നിമിഷം അവന് അകത്തുവരും, ആക്രമിക്കും. ആവശ്യമായ മുന്‍കരുതല്‍ എടുക്കുകയും ഈശ്വരനോട് പ്രാര്‍ത്ഥിക്കുകയുമാണ് ഇക്കാര്യത്തിലുള്ള പോംവഴി.
മനുഷ്യന് സ്വാര്‍ത്ഥത്തിനായി പ്രകൃതിയോട് കാട്ടിയവയാണ് ഇപ്പോള്‍ ഇത്തരം ദുരന്തങ്ങളായി മനുഷ്യനെ തേടിയെത്തുന്നത്. ലോകം നേരിട്ടേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് അമ്മ 2002ല്‍ത്തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന മന്ത്രം ദിവസവും ആശ്രമത്തിലും അമ്മ പോകുന്ന പരിപാടികളിലുമെല്ലാം മുഴങ്ങുന്നത് അതിന്റെ പശ്ചാത്തലത്തിലാണ്. രണ്ട് വര്‍ഷം മുമ്പ് മുതല്‍ ആശ്രമത്തില്‍ ആരംഭിച്ച ധ്യാനം വിശ്വശാന്തി ലക്ഷ്യമിട്ടുള്ള സങ്കല്പമായിരുന്നു. ആകാശത്ത് നിന്ന് ശാന്തിയുടെ വെളുത്ത പൂക്കള്‍ ലോകമെങ്ങും വീഴുന്നതായാണ് ആ ധ്യാനസങ്കല്പ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: