Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സിപിഎമ്മിന്റേത് തനി രാഷ്‌ട്രീയക്കളി

കൊറോണ വൈറസിനെ വച്ച് പക്കാ രാഷ്‌ട്രീയക്കളി നടത്തുകയാണ് സിപിഎം. പുരയ്‌ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയും ഒപ്പമുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുകയും എല്ലാവിധ സഹായങ്ങളും നല്‍കുകയും ചെയ്യുന്നതൊന്നും അവര്‍ അറിഞ്ഞമട്ടില്ല

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 12, 2020, 10:23 pm IST
in Article

കൊറോണ വൈറസിനെ വച്ച് പക്കാ രാഷ്‌ട്രീയക്കളി നടത്തുകയാണ് സിപിഎം. പുരയ്‌ക്ക് തീ കത്തുമ്പോള്‍ വാഴ വെട്ടാന്‍ പാര്‍ട്ടി പത്രമായ ദേശാഭിമാനിയും ഒപ്പമുണ്ട്. കൊറോണ പടരുന്ന സാഹചര്യത്തെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുകയും എല്ലാവിധ സഹായങ്ങളും നല്‍കുകയും ചെയ്യുന്നതൊന്നും അവര്‍ അറിഞ്ഞമട്ടില്ല. ചൈനയിലെ വുഹാനില്‍ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ  നാട്ടില്‍ എത്തിക്കുന്നതിന് പ്രത്യേക വിമാനം അയച്ച് കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തിരികെ എത്തിച്ചതില്‍ മലയാളികളും ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് അന്ന് ഒരു ആശങ്കയും കണ്ടില്ല.

എന്നാല്‍ വൈറസ് ലോകമാകെ പടര്‍ന്നു പിടിച്ചു. ലോകാരോഗ്യ സംഘടന മഹാവ്യാധിയായി പ്രഖ്യാപിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബിജെപിയുടെ സര്‍വ്വവിധ പിന്തുണയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. അതില്‍ അദ്ദേഹം ഒരു രാഷ്‌ട്രീയവും കണ്ടില്ല. പ്രവാസികള്‍ക്ക് ആശങ്ക വേണ്ടെന്നും ലോകത്ത് എവിടെ ഇന്ത്യാക്കാര്‍ കുടുങ്ങിയാലും തിരികെ എത്തിക്കാനോ അല്ലെങ്കില്‍ ആ രാജ്യത്ത്വച്ച് തന്നെ വേണ്ട ചികിത്സ നല്‍കാനോ ഉള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ആപത്തു കാലത്തും മുഖ്യമന്ത്രിയുടെ വിദ്വോഷം പടര്‍ത്തുന്ന തനിരാഷ്‌ട്രീയ പ്രസ്താവന. ഇറ്റലിയിലും ഇറാനിലും കുടുങ്ങിയവരെ കുറിച്ചായിരുന്നു പിണറായിക്ക് ആശങ്ക. ‘ഇന്ത്യന്‍ പൗരന്‍ രോഗി ആയി പോയതുകൊണ്ട് ഇങ്ങോട്ട് വരാന്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം ശരിയല്ലെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. അങ്ങനെ ആരു പറഞ്ഞു?  ഇത്തരത്തില്‍ ഒരു തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിട്ടില്ല.  

വിദേശത്തുള്ളവരെ സംരക്ഷിക്കാന്‍ കേന്ദ്രത്തിനറിയാം. കാരണം അവര്‍ക്ക് രാഷ്‌ട്രീയബോധത്തിനും മേലേ ഉത്തരവാദിത്തബോധമുണ്ട്. ആ രാജ്യത്തെ സര്‍ക്കാര്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്തതിനാല്‍ മെഡിക്കല്‍ സംഘത്തെതന്നെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചുകഴിഞ്ഞു.  മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം ഇറ്റലിയിലും ഇറാനിലും നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കും നല്‍കി. ഇതിന്റെ ഫലം കിട്ടിയാല്‍ മാത്രമെ വിമാനക്കമ്പനികള്‍ യാത്ര അനുവാദവും നല്‍കൂ.

അടിക്കടി വിദേശയാത്ര നടത്തുന്ന മുഖ്യമന്ത്രിക്ക് വിദേശ രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടല്ല. കേന്ദ്രസര്‍ക്കാരിനെ എങ്ങനെയെങ്കിലും കുറ്റപ്പെടുത്തണം. അതാണ് ഇവിടെയും ലക്ഷ്യം. കിട്ടിയ അവസരം പാഴാക്കാതെ എല്ലാ പ്രവാസി മലായാളികള്‍ക്കും ആശങ്ക ഉണ്ടാക്കും വിധം വിണ്ടും പ്രമേയം. വിദേശ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരെ സംബന്ധിക്കുന്ന കേന്ദ്രത്തിന്റെ പല ഉത്തരവുകളും വല്ലാത്ത ആശങ്ക ഉണ്ടാക്കുന്നു വെന്നാണ് പ്രമേയത്തിലെ സാരാംശം. കളി തുടങ്ങിക്കഴിഞ്ഞു. അതു പാര്‍ട്ടി പത്രത്തിലും നവമാധ്യമങ്ങളിലും പിണറായി സ്തുതിയുടെ രൂപത്തില്‍ കാണാനുണ്ട്. സ്വയം സൃഷ്ടിച്ച പ്രളയം പോലെ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം കൊറോണ വൈറസ് വച്ച് വിലപേശും എന്ന് അര്‍ത്ഥം.

Tags: cpmcovidCoronaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.