തിരുവനന്തപുരം: തലസ്ഥാനത്തെ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് നിന്നും മൂന്ന് കൊക്കുകളെ ചത്ത നിലയില്‍ കണ്ടെത്തിയത് പക്ഷിപ്പനി കാരണമല്ലെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്ത് കോഴിക്കോട് അടക്കം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയല്ലെന്ന് കണ്ടെത്തിയത്. ചത്ത നിലയില്‍ കണ്ടെത്തിയ കൊക്കുകള്‍ ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു. രണ്ട് കൊക്കുകളുടെ കാലുകളില്‍ നൂല്‍ ചുറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. ഇതുകാരണം ദിവസങ്ങള്‍ക്ക് മുന്‍പ് മരത്തിന്റെ മുകളില്‍ ഇരുന്ന് ചത്തതാകാമെന്നാണ് ജില്ലാ ചീഫ് വെറ്റിനറി ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ജില്ലയില്‍ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാതരത്തിലുമുള്ള മുന്‍കരുതലും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുള്ളതായും കളക്ടര്‍ അറിയിച്ചു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി മ്യൂസിയം, മൃഗശ്ശാല, പ്ലാനറ്റോറിയം എന്നിവ മാര്‍ച്ച് 31 വരെ അടച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.















