കൊച്ചി: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപത്തുള്ള മലബാര്‍ പ്ലാസ എന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഫ്രെയിഡ് റെയിസിലാണ് ചത്ത പുഴുവിനെ കണ്ടത്. ഭക്ഷണം പകുതി കഴിച്ചുകഴിഞ്ഞപ്പോഴാണ് പുഴുവിനെ കണ്ടത്. ഉടനെ സ്വിഗ്ഗി അധികൃതരോട് ഭക്ഷണം തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പൊതു സ്ഥലങ്ങളില്‍ ഒത്തുകൂടരുത് എന്നുള്ളതിനാല്‍ ഹോട്ടലില്‍ പോകുന്നത് ഒഴിവാക്കാനാണ് ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വൈറസിനേക്കാള്‍ വിഷമാണ് കഴിക്കാന്‍ ലഭിച്ചതെന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആസിഫ് പറഞ്ഞു. സംഭവത്തില്‍ എറണാകുളം ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് പരാതി നല്കി. ഓണ്‍ലൈന്‍ അധികൃതര്‍ ഭക്ഷണത്തിന് ഈടാക്കിയ തുക തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: