ചെന്നൈ: കള്ളപ്പണ ഇടപാട് നടത്തിയ കേസില്‍ നടന് വിജയിയുടെ വീട്ടില്‍ വീണ്ടും ആദായ നികുതി വകുപ്പിന്റെ റെയിഡ്. ചെന്നൈ ഇസിആര്‍ റോഡ് പനയൂരിലെ വീട്ടിലാണ് പരിശോധന. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. മാസ്റ്റര്‍ സിനിമയുടെ നിര്‍മാതാക്കളിലൊരാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന. നേരത്തെ, ബിഗില്‍ സിനിമയ്ക്ക് പണം പലിശയ്ക്ക് നല്കിയ പ്രമുഖ പണമിടപാടുകാരന് അന്പ് ചെഴിയന്റെ ഓഫീസില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു. ഇതിനെ തുടര്‍ന്നാ് വിജയിലേക്ക് വീണ്ടും അന്വേഷണം തിരിഞ്ഞത്.
ദീപാവലിക്കു തിയേറ്ററുകളില്‍ എത്തിയ ബിഗിലില്‍ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് വിജയിക്ക് കുരുക്കായത്. നേരത്തെ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടൈന്‍മെന്റ് ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു.
കഴിഞ്ഞ മാസം ചെന്നൈയിയിലും മധുരയിലും നടന്ന റെയ്ഡിലാണ് കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തത്. നടന് നല്കിയ പ്രതിഫലം സംബന്ധിച്ച് അന്പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും വിജയുടെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിജയിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. നടനെ നെയ്വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒന്‍പതിനാണ് ഇ.സി. ആര് റോഡിലെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: