ആലപ്പുഴ; കൊറോണയെ തുടര്‍ന്ന് തിരുക്കര്‍മങ്ങള്‍ ക്രമീകരിക്കാന്‍ ആലപ്പുഴ രൂപതാ വൈദിക സമിതി ദിവ്യബലി മധ്യേ തിരുവോസ്തി കൈയ്യില്‍ നല്‍കും.ആള്‍ക്കൂട്ടം ഒഴിവാക്കി നോമ്പുകാല ആരാധനക്രമീകരിക്കും.
മാര്‍ച്ച് 19 ലെ ഔസേഫ് പിതാവിന്റെ മരണത്തിരുന്നാളും ഭക്ഷണ വിതരണവും മാറ്റിവയ്‌ക്കും. പെസഹാ വ്യാഴം, ദു:ഖവെള്ളി, വലിയ ശനി, ഈസ്റ്റര്‍ ദിനങ്ങള്‍ ആള്‍ക്കൂട്ടം ഒഴിവാക്കി ലളിതമാക്കും. ദു:ഖവെള്ളിയാഴ്ച കുരിശിന്റെ വഴി ആള്‍ക്കൂട്ടമില്ലാതെ നടത്തും.
പ്രദക്ഷിണങ്ങള്‍ ഒഴിവാക്കുവാനും രൂപതാ വൈദിക സമിതിയില്‍ തീരുമാനിച്ചു.
















