ചെന്നൈ: പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായികയുടെ തൊപ്പിയണിയുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ ഷൂട്ടിങ് ആരംഭിച്ചു. ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ചിത്രത്തില്‍ കാജള്‍ അഗര്‍വാള്‍, അതിഥി റാവു ഹൈദരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ജിയോ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കും. റൊമാന്റിക് കോമഡി പശ്ചാത്തലത്തില്‍ ചിത്രം തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യും. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന് മണിരത്നം ആദ്യ ഷോട്ട് ചിത്രീകരിച്ചു. നടി ഖുഷ്ബുവാണ് ക്ലാപ്പടിച്ചത്. ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ തമിഴ് നാട്ടിലും ആന്ധ്രയിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: