തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വിജിലന്സ്എറണാകുളം യൂണിറ്റ് ഡിവൈഎസ്‌പി അശോക് കുമാറിനെയും സി.ഐ ഷെറിക്കിനെയും ആഭ്യന്തരവകുപ്പ്അന്വേഷണവിധേയമായി സസ്പെന്ഡ്ചെയ്യുകയായിരുന്നു. ഇവർ പ്രതികളുമായി പണമിടപാട് നടത്തിയതായുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇരുവർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉൾപ്പടെയുള്ള ആരോപണവിധേയരെ സഹായിക്കുന്ന രീതിയില്‍ ഇവര്‍ പ്രവര്ത്തിച്ചുവെന്ന്ആരോപണമുയര്ന്നിരുന്നു. ഇതേതുടര്ന്ന്ഷെറിക്കിനെ സ്ഥലം മാറ്റിയിരുന്നു. ഷെറിക് ഇപ്പോള്‍ തിരുവനന്തപുരം ഫോര്ട്ട്സി.ഐ ആണ്. തുടക്കത്തില്‍ ഇവര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടും ആരോപണ നിഴലിലായിരുന്നു.
ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവുകൾ ശേഖരിക്കുന്നതിലും വിവരങ്ങൾ ഹൈക്കോടതിയിൽ അഭിഭാഷകരുമായി പങ്ക് വയ്‌ക്കുന്നതിലും വീഴ്ച വരുത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിന്റെ ഇടനിലക്കാരുമായി നിരന്തരമായി അശോക് കുമാർ ബന്ധപ്പെടുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: