Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംശയമുനയില്‍ സന്ദീപാനന്ദ; ‘ഹോംസ്‌റ്റേയും വാഹനങ്ങളും കത്തിച്ചതില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല; അറസ്റ്റ് ചെയ്തിട്ടില്ല’; മലക്കം മറിഞ്ഞ് പിണറായി

അഗ്നിബാധ നടന്ന സമയം തീ കത്തുമ്പോള്‍ അവിടെയെത്തിയ ക്യാമറാമാന്‍ ആരാണെന്ന് അറിയാന്‍ സന്ദീപാനന്ദഗിരിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയാറായിരുന്നു. ഇതിന്റെ അപകടം മണത്താണ് സന്ദീപാനന്ദ ഗിരി മുഖ്യമന്ത്രിയെ കാണുന്നതും ഞൊടിയിടയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 02:25 pm IST
in Kerala

തിരുവനന്തപുരം: ഇടതുപക്ഷ സഹയാത്രികന്‍ സന്ദീപാനന്ദ ഗിരിയുടെ ഹോംസ്‌റ്റേയും വാഹനങ്ങളും കത്തിച്ച കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദേഹം. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യ്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചു.  

ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ഹോംസ്‌റ്റേയില്‍ ആക്രമണം നടന്നതെന്ന് ആക്ഷേപം ഉയര്‍ന്നത്. ഹോംസ്‌റ്റേയുടെ പോര്‍ച്ചില്‍ കിടന്ന രണ്ട് കാറും ഒരു ബൈക്കും കത്തി നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹോംസ്‌റ്റേയുടെ മുന്നില്‍ റീത്തും വെച്ചിരുന്നു. ഇത് സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ ആക്ഷേപത്തെ പ്രതിരോധിക്കാനായി അക്രമം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി പിണറായി വ്യാജപ്രചരണം അഴിച്ചുവിട്ടിരുന്നു. ഇതാണ് സഭയില്‍ മുഖ്യമന്ത്രി തന്നെ തിരുത്തി പറഞ്ഞത്.  

സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ചത് പുറത്തുനിന്നുള്ളവരല്ലെന്ന് സൂചന നല്‍കി മുന്‍ അന്വേഷണസംഘം നേരത്തെ രംഗത്തെത്തിയിരുന്നു.  കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ഹോംസ്റ്റേയില്‍ ഉള്ളവര്‍ കുടുങ്ങുമെന്ന് കണ്ടാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സംശയാസ്പദമായ നിരവധി കാര്യങ്ങള്‍ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു ശബരിമല വിഷയം കത്തിനില്‍ക്കവേ കഴിഞ്ഞ ഒക്ടോബര്‍ 27നാണ് സന്ദീപാനന്ദ ഗിരിയുടെ തലസ്ഥാനത്തെ ഹോംസ്റ്റേ തീയിട്ടത്. ഈ സമയം ഹോസ്റ്റേയിലെ സിസി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും കത്തിപ്പോയ കാറിന്റെ ഇന്‍ഷുറന്‍സ് തലേദിവസം തീര്‍ന്നതും സന്ദീപാനന്ദഗിരിയെ സംശയത്തിന്റെ മുനയില്‍ അന്വേഷണസംഘം നിര്‍ത്തിയിരുന്നു. അഗ്നിബാധ നടന്ന സമയം തീ കത്തുമ്പോള്‍ അവിടെയെത്തിയ ക്യാമറാമാന്‍ ആരാണെന്ന് അറിയാന്‍ സന്ദീപാനന്ദഗിരിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയാറായിരുന്നു. ഇതിന്റെ അപകടം മണത്താണ് സന്ദീപാനന്ദ ഗിരി മുഖ്യമന്ത്രിയെ കാണുന്നതും ഞൊടിയിടയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും.  

ഹോംസ്റ്റേയുടെ സമീപത്തെ കരമനയാര്‍ നീന്തി എത്തിയവരാണു തീ വച്ചതെന്ന് സംശയമുയര്‍ന്നെങ്കിലും വിശദാന്വേഷണത്തില്‍ തെളിവ് കണ്ടെത്താനായില്ല. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന്   സന്ദീപാനന്ദ ഗിരി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുറ്റക്കാരല്ലാത്തവരെ  അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് പ്രത്യേകസംഘം സ്വീകരിച്ചത്. നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന ക്യാമറാമാനെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന് വഴിത്തിരിവുണ്ടാകൂവെന്ന് പ്രത്യേകസംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹോംസ്റ്റേ തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കെട്ടിടത്തിന് പുറകിലേക്ക് ഓടുന്നത് കണ്ടെന്നും മൊഴി കൊടുത്തിട്ടുണ്ട്.  

Tags: Pinarayi VijayanpinarayiSandeepananda Giriപിണറായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.