തൃശൂര്‍: കോവിഡ് 19 സംസ്ഥാനത്ത് വ്യാപകമായി പടരുന്നതിന് സര്‍ക്കാര്‍ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങളെ അവഗണിച്ച് സിഐടിയു. കൊറോണ വൈറസ് ജനങ്ങളിലേക്ക് പകരുന്നത് തടയുന്നതിനായി ജനങ്ങളോട് പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് സിഐടിയു തന്നെ കാറ്റില്‍പ്പറത്തി യോഗം സംഘടിപ്പിക്കുകയായിരുന്നു.
തൃശൂര്‍, ആലുപ്പഴ എന്നിവിടങ്ങളിലാണ് സിഐടിയു പരിപാടി സംഘടിപ്പിച്ചത്. തൃശൂര്‍ സാഹിത്യ അക്കാദമിയിലായിരുന്നു യോഗം നടന്നത്. 150 പേര് പരിപാടിയില്‍ പങ്കെടുത്തെന്നാണു വിവരം. തുടര്‍ന്ന് യോഗം നിര്‍ത്തിവെയ്ക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം ആരോഗ്യ മുന്‍കരുതല്‍ സ്വീകരിച്ചാണു പരിപാടി നടത്തുന്നതെന്ന വാദമാണ് സിഐടിയു പറഞ്ഞു. ആരോഗ്യ വിദഗ്ധരെ വേദിയില്‍ നിയോഗിച്ചാണ് യോഗം നടത്തിയതെന്നും സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസ് വാദിച്ചു. ആലപ്പുഴയില്‍ സിഐടിയു ജില്ലാ കമ്മിറ്റി യോഗമാണു നടക്കുന്നത്. 90 പേരാണു കമ്മിറ്റിയിലുള്ളത്. എന്നാല്‍ 200ല്‍ ഏറെപ്പേരുള്ള ജില്ലാ കൗണ്‍സിലിന്റെ യോഗം 18നു ചേരാന്‍ നിശ്ചയിച്ചിരുന്നു. കൊറോണ ജാഗ്രതയെ തുടര്‍ന്ന് അത് മാറ്റിവച്ചിട്ടുണ്ടെന്നു സിഐടിയു ഭാരവാഹികള്‍ അറിയിച്ചു.
കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് പൊതുയോഗങ്ങളും ആള്‍ക്കൂട്ടങ്ങളും പരമാവധി ഒഴിവാക്കണമെന്നാണു പിണറായി സര്‍ക്കാര്‍ നിലപാട്. സിഐടിയു തന്നെ ഇത് ലംഘിക്കുകയായിരുന്നു.
613 പേരാണ് തൃശൂരില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളത്. അതേസമയം പത്തനംതിട്ടയില്‍ രണ്ടുപേര്‍ക്കു കൂടി കോവിഡ് ഇല്ലെന്നു പരിശോധനാഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. 12 പേരുടെ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: