കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച ജില്ലയിലെ കൊടിയത്തൂരിലും വേങ്ങേരിയിലും രോഗം മൂലം ചാവുകയും കൊല്ലേണ്ടിവരികയും ചെയ്ത കോഴികളുടെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ടുമാസത്തില്‍ കൂടുതല്‍ പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക് 100 രൂപ വീതവും നല്‍കാനാണ് തീരുമാനം. നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. പക്ഷികളെ പിടികൂടി കൊത്ത് കത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ട്. ഇന്ന് മുതൽ രണ്ടാം ഘട്ടം ആരംഭിക്കും. വീടുകളിൽ ഒളിപ്പിച്ചുവച്ച പക്ഷികളെ പിടികൂടി കൊല്ലുകയാണ് ഇനി ചെയ്യുക.
വേങ്ങേരി, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് മുതൽ പ്രതിരോധ പ്രവർത്തകർ സന്ദർശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: