തിരുവനന്തപുരം: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തിയതി മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അപേക്ഷകര്‍ നിര്‍ദ്ദിഷ്ട ‘സി’ ഫാറം പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷയുടെയും അതിന് അടിസ്ഥാനമായ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും കൂടി വയ്‌ക്കണം. അപേക്ഷകന്‍ ഒന്നിലധികം സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ടെങ്കില്‍ അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ കൂടുതലായി വയ്‌ക്കണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തൊഴില്‍ കൃഷിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം, ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ അല്ലെങ്കില്‍ കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ്, അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന സഹകരണ സ്ഥാപനത്തില്‍ വായ്പ നിലനില്‍ക്കുന്നു എന്നു കാണിക്കുന്ന പാസ് ബുക്കിന്റെ പകര്‍പ്പ്/ വിശദാംശങ്ങള്‍ അടങ്ങിയ സ്റ്റേറ്റ്മെന്റ് എന്നിവ അപേക്ഷയോടൊപ്പം വയ്‌ക്കണം. വിശദാംശങ്ങള്‍ www.ksfdrc.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, വെണ്‍പാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം-29 എന്ന വിലാസത്തില്‍ അയക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: