തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന വ്യാജ പ്രചരണങ്ങള്‍ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും തെറ്റിദ്ധരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ട് സന്ദീപാനന്ദഗിരി.
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പുണ് മഞ്ഞള്‍പൊടി വെള്ളത്തില്‍ കലക്കികുടിച്ചാല്‍ മതി. കൂടാതെ നമ്മുടെ ശരീരത്തില്‍ വൈറസ് പ്രവേശിച്ചിട്ടുണ്ടോ എന്നറിയാന്‍ ശ്വാസം ഉള്ളിലേക്കെടുത്ത് 10 മുതല്‍ 15വരെ എണ്ണിയാല്‍ മതിയെന്നും വിമ്മിഷ്ടമുണ്ടെങ്കില്‍ ഡോക്ടറെ കാണണമെന്നുമായിരുന്നു സന്ദീപാനന്ദയുടെ പോസ്റ്റ്.
ജര്‍മ്മനിയിലെ സുഹൃത്ത് വിളിച്ചെന്നും ഫലപ്രദമായി കൊറോണയെ നേരിടുന്ന കേരളത്തിന്റെ രീതിയെ പ്രശംസിച്ചെന്നുമൊക്കെ പോസ്റ്റില്‍ തട്ടിവിട്ടിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ തന്റെ സുഹൃത്ത് കണ്ടിരുന്നെന്നും ജര്‍മ്മനിയില്‍ പരീക്ഷിക്കുന്ന ലളിതമായ മാര്‍ഗം പറഞ്ഞു തന്നെന്നുമെല്ലാം പോസ്റ്റിലൂടെ പറയുന്നു. എന്തായാലും സംഭവം വിവാദമായതോടെ ഞൊണ്ടി ന്യായങ്ങള്‍ നിരത്തി നോക്കിയെങ്കിലും ഫലപ്രദമാകാതെ വന്നതോടെ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പുകയായിരുന്നു.
നിരവധി പേരാണ് സന്ദീപാനന്ദയുടെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. തികച്ചും അശാസ്ത്രീയമായ കാര്യമാണ്. ജനങ്ങളില്‍ വളരെയധികം തെറ്റിദ്ധാരണ വളര്‍ത്തുന്ന പോസ്റ്റാണിതെന്നുമായിരുന്നു പലരും കമന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: