കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ജനങ്ങള്‍ എത്രത്തോളം ജാഗ്രത പാലിക്കുന്നുണ്ടെന്നതിന് മറ്റൊരു തെളിവ് കൂടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മുന്‍കരുതലുകള്‍ പാലിച്ച് കോട്ടയത്തെ കുടുംബമാണ് മറ്റുള്ളവര്‍ക്ക് മാതൃകയായത്.
ഈ വീട്ടില്‍ ഒരു മരണം സംഭവിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ബന്ധുക്കളും നാട്ടുകാരും മറ്റും എത്തുമെന്നതിനാല്‍ ഇവരുടെയെല്ലാം ആരോഗ്യസുരക്ഷയെ പരിഗണിച്ച് കൊറോണക്കെതിരെ ജാഗ്രതാ ബോര്‍ഡ് സ്ഥാപിച്ചാണ് കുടുംബാംഗങ്ങള്‍ മാതൃകയായത്.
മൃത ശരീരത്തില്‍ ചുംബിക്കാതെ പ്രാര്‍ഥനയോടെ പങ്കെടുക്കണമെന്നും പരസ്പര ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കണമെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങിയ മുന്‍കരുതല്‍ ബോര്‍ഡാണ് കുടുബാംഗങ്ങള്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: