മാവ്
ഏപ്രില്‍ – മെയ് മാസങ്ങളില്‍ 9 മീറ്റര്‍ അകലത്തില്‍ 100:100:100 സെ.മീ വലിപ്പമുള്ള കുഴികള്‍ ഒരുക്കുക. മെയ് – ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പ്രായമുള്ള ഒട്ടു തൈകള്‍ നടാം. മേല്‍ മണ്ണും കുഴിയൊന്നിന് 10 കി.ഗ്രാം കാലിവളവും ചേര്‍ത്ത് കുഴി നിറയ്ക്കുക. ഇതിന്റെ മധ്യത്തില്‍ ചെറിയ കുഴിയെടുത്തുവേണം തൈ നടല്‍. വൈകീട്ട് ആയാല്‍ കൂടുതല്‍ നല്ലത്.
ഇഞ്ചി, മഞ്ഞള്‍
നമ്മുടെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യം. കൃഷിസ്ഥലം നീര്‍വാര്‍ച്ചയുള്ളതായിരിക്കണം. പുതമഴയോടെ സ്ഥലം ഉഴുത് ഒരു മീറ്റര്‍ വീതിയും 25 സെ.മീ ഉയരവും ആവശ്യത്തിന് നീളവുമുള്ള തടങ്ങള്‍ തയ്യാറാക്കണം. ശരിയായി പാകം വന്ന ഇഞ്ചിയും മഞ്ഞളുമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 25.സെ.മീ അകലത്തില്‍ ചെറുകുഴികള്‍ എടുത്ത് ചാണകപ്പൊടിയും വേപ്പിന് പിണ്ണാക്കും ചേര്‍ത്ത് ഒന്നോ, രണ്ടോ മുകുളം മുകള്‍വശത്തു വരുംവിധം നടണം.
2 കിലോ ട്രൈക്കോഡെര്‍മ, 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന് പിണ്ണാക്ക് ഇവ നന്നായി കൂട്ടിക്കലര്‍ത്തി ചെറുതായി നനച്ച് ഒരാഴ്ചയോളം ദ്വാരമിട്ട പോളിത്തീന്‍ ഷീറ്റുകൊണ്ടു മൂടി തണലില്‍ വച്ച് ഇടയ്ക്കിടെ ഇളക്കിക്കൊടുത്താല്‍ മിത്രകുമിളുകള്‍ നിറയും. ഒരു ഹെക്ടറിലേക്ക് ഇത്രയും വളവും മിത്ര കുമിളുകളും മതി. കുമിള്‍ രോഗം ഉണ്ടാവില്ല. നല്ല വിളവും ലഭിക്കും. പുതയിടല്‍ ഇഞ്ചി, മഞ്ഞള്‍കൃഷിക്ക് പ്രധാനമാണ്. ഇഞ്ചിക്ക് 45-ാം ദിവസവം 90-ാം ദിവസവും പുതയിടണം. ചെറിയതോതില്‍ തണല്‍ ലഭ്യമാക്കണം. മാവിന്റെ തണല്‍ ഇഞ്ചിക്ക് വളരെ നല്ലതാണ്.
കുടംപുളി
10 മീറ്റര്‍ അകലത്തില്‍ 100ഃ100 :100 സെ.മീ വലിപ്പമുള്ള കുഴികളും ഇവയ്ക്ക് 4:4 മീറ്റര്‍ അകലവും വേണം. ഒട്ടുഭാഗം മണ്ണിന്റെ മുകളില്‍ ആയിരിക്കണം ഒട്ടുഭാഗത്തിന്റെ താഴെ നിന്നും വരുന്ന കാമ്പുകള്‍ അപ്പപ്പോള്‍ തന്നെ നുളളിക്കളയണം.
ചേന
ചേനവിത്ത് തയ്യാറാക്കുമ്പോള്‍ ഏകദേശം 1 കി.ഗ്രാം ഭാരവും ഒരു മുകുളവും വേണം. ഇത് ചാണകവെള്ളത്തില്‍ മുക്കി തണലത്തുണക്കിയെടുക്കണം. 90:90: സെ.മീ അകലത്തില്‍ മേല്‍മണ്ണും ജൈവവളവുമിട്ട് 60:60:45 സെ.മീ വിസ്തീര്‍ണ്ണമുള്ള കുഴിയിലാണ് നടേണ്ടത്. നട്ടശേഷം പുതയിടണം. കുംഭമാസമാണ് നടാന്‍ ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: