തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടിയുമായി ഭാഗമായി കഴിഞ്ഞ ആഴ്ച റിലീസ് ചെയത് മലയാള ചിത്രം കപ്പേള തീയെറ്ററുകളില് നിന്ന് പിന്‍വലിച്ചു. പ്രക്ഷേകപ്രീതി ലഭിച്ചു മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന കപ്പേള 111 തീയെറ്ററുകളില് നിന്ന് പിന്‍വലിക്കുകയാണെന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിഷ്ണു വേണു വ്യക്തമാക്കി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ച് സ്ഥിതിഗതികള്‍ സാധാരണഗതിയിലായ ശേഷം ചിത്രം വീണ്ടും തിയെറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാവ്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന് മാത്യു എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധായകന് മുഹമ്മദ് മുസ്തഫയാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ തിയെറ്ററുകള്‍ അടച്ചിടമെന്ന നിര്‍ദേശത്താല്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തിലെത്തുന്ന മരയ്ക്കാര്‍ അടക്കം മലയാളം ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലാണ്. വൈറസിന്റെ വ്യപനത്തെ തുടര്‍ന്ന് സംസ്ഥാന ഭരണകൂടം മുന്നോട്ട് വച്ച ജാഗ്രത നിര്‍ദേശങ്ങളുടെ ഭാഗമായി തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാനാണ് തീരുമാനം. ഇതോടെ ഇപ്പോള്‍ തീയേറ്റില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പടെ റിലീസിനൊരുങ്ങുന്നവയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.
മാര്‍ച്ച് 26ന് റീലിസ് നിശ്ചയിച്ചിരിക്കുന്ന മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍ അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. അമ്പതിലേറെ രാജ്യങ്ങളില്‍ 5000 സ്ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുക. കേരളത്തിലെ 90 ശതമാനം തീയറ്ററിലും ചിത്രത്തിന്റെ ആദ്യ ദിന പ്രദര്‍ശനമുണ്ടാകും. ഇതിനോടകം തന്നെ അഞ്ഞൂറോളം സ്ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞ ഈ അവസരത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: