കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തില്‍ ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ നടപടിയെടുക്കും കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു.
കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുടെ ലക്ഷണങ്ങളും പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും നോട്ടീസ് അടിച്ച് വിതരണം ചെയ്യാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നേരത്തെ കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്താനാണ് തീരുമാനം. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ളതിനാലാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നത്.
കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കൊച്ചി ഇൻഫോ പാർക്കിൽ പഞ്ചിങ് താത്ക്കാലികമായി നിർത്തിവച്ചു. വിവിധ കമ്പനികൾ ഇതുസംബന്ധിച്ച നിർദേശങ്ങൾ ജീവനക്കാർക്ക് നൽകി. ഇതോടൊപ്പം പത്തനംതിട്ട സ്വദേശികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളൊരുക്കും. പത്തനംതിട്ടയിൽ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: