കേരളത്തിലെ ഗവണ്മെന്റ് ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ കോളജുകളിലേയും (മെരിറ്റ് സീറ്റുകള്‍) 2020-21 അധ്യയന വര്‍ഷത്തെ ത്രിവത്സര/ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ത്രിവത്സര എല്‍എല്‍ബി പ്രവേശന പരീക്ഷ ഏപ്രില്‍ 25 ന് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ കേന്ദ്രങ്ങളിലും പഞ്ചവത്സര എല്‍എല്‍ബി പ്രവേശന പരീക്ഷ ഏപ്രില്‍ 26 ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ കേന്ദ്രങ്ങളിലും വച്ച് നടത്തും.
അപേക്ഷാ ഫീസ് ജനറല്‍ /എസ്ഇബിസി വിഭാഗത്തിന് 685 രൂപയും, പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 345 രൂപയുമാണ്. ഓണ്‍ലൈനായോ ഇ-ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഹെഡ്/ സബ് പോസ്റ്റ് ഓഫീസ് മുഖേനയോ ഫീസ് അടയ്ക്കാം.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങുന്ന പ്രോസ്പെക്ടസും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായും www.cee.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 18 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കാവുന്നതാണ്.
യോഗ്യത: ത്രിവത്സര എല്‍എല്‍ബി പ്രവേശനത്തിന് മൊത്തം 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്ഇബിസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 42% എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 40% എന്നിങ്ങനെ മാര്‍ക്ക് മതി. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധിയില്ല.
ത്രിവത്സര എല്‍എല്‍ബിക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗവണ്മെന്റ് ലോ കോളജുകളില്‍ (100 സീറ്റ് വീതം) ആകെ 400 പേര്‍ക്കാണ് പ്രവേശനം. എട്ട് സ്വകാര്യ സ്വാശ്രയ കോളജുകളിലായി 225 പേര്‍ക്ക് മെരിറ്റ് സീറ്റുകളില്‍ പ്രവേശനമുണ്ടാവും.
പഞ്ചവത്സര എല്‍എല്‍ബി പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 42%, എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 40% എന്നിങ്ങനെ മാര്‍ക്ക് മതിയാകും. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
സീറ്റുകള്‍-തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജുകളില്‍ 80 സീറ്റുകള്‍ വീതമാണുള്ളത്. ആകെ 320 പേര്‍ക്കാണ് പ്രവേശനം. സ്വകാര്യ സ്വാശ്രയ കോളജുകളിലായി 1030 മെരിറ്റ് സീറ്റുകള്‍ വേറെയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും www.cee-kerala.org. www.cee.kerala.gov.in എന്നീ വെബ് പോര്‍ട്ടലുകള്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: