ലണ്ടന്‍: ഹാര്‍വി ബാണ്‍സിന്റെയും ജെയ്മി വാര്‍ഡിയുടെയും ഇരട്ട ഗോളിന്റെ മികവില്‍ ലെസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു.
നാല്‍പ്പതാം മിനിറ്റിലും എണ്‍പത്തിയഞ്ചാം മിനിറ്റിലുമാണ് ഹാര്‍വി ഗോള്‍ നേടിയത്. ജെയ്്മി 63, 79 മിനിറ്റുകളിലാണ് സ്കോര്‍ ചെയ്തത്.
ഈ വിജയത്തോടെ 29 മത്സരങ്ങളില്‍ 53 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ എട്ട് പോയിന്റിന് മുന്നിലാണവര്‍.
29 മത്സരങ്ങളില്‍ 48 പോയിന്റുള്ള ചെല്‍സിയാണ് നാലാം സ്ഥാനത്ത്. ലിവര്‍പൂളിനാണ് ഒന്നാം സ്ഥാനം. അവര്‍ക്ക് 29 മത്സരങ്ങളില്‍ 82 പോ
യിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: