കൊച്ചി: കൊറോണ ചികിത്സയ്ക്ക് ഇനിയും മരുന്നു കണ്ടെത്തിയിട്ടില്ലെന്നിരിക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദ-സിദ്ധ-യുനാനി-ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കേരളത്തില്‍ നടപ്പാക്കുന്നില്ല. ഇതിന് വ്യക്തമായ കാരണവും സംസ്ഥാന സര്‍ക്കാര്‍ പറയുന്നില്ല.
കേരളത്തിലുള്‍പ്പെടെ രാജ്യമെമ്പാടും പ്രയോഗത്തിലുള്ള ചികിത്സാ സംവിധാനങ്ങളാണിവയെല്ലാം. ഒന്നും നിരോധിച്ചിട്ടില്ല, എന്നാല്‍, കൊറോണ രോഗത്തിന് പ്രതിരോധ-മുന്‍കരുതല്‍ ചികിത്സയില്‍ ആയുര്‍വേദ-യുനാനി-സിദ്ധ-ഹോമിയോ സമ്പ്രദായങ്ങളെ പങ്കെടുപ്പിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഹോമിയോ ഉള്‍പ്പെടെ വിവിധ പ്രതിരോധ-മുന്‍കരുതല്‍ ചികിത്സാ സംവിധാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഹോമിയോ മരുന്നുകളുടെ പേരും അതിന്റെ ഡോസും അടക്കം ഔദേ്യാഗികമായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിപ്പു നല്‍കിയിരുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ഹോമിയോ, ആയുര്‍വേദ വിഭാഗങ്ങളോട് തല്ക്കാലം പ്രതിരോധ മരുന്ന് നല്‍കേണ്ടെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. കേന്ദ്ര അലോപ്പതി ഇതര ചികിത്സാ സംവിധാനങ്ങളുടെ മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച മാര്‍ച്ച് ആറിന് ഇറക്കിയ ഉത്തരവും നിര്‍ദേശവും എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും അയച്ചിട്ടുണ്ട്. കേരളത്തിലൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അലോപ്പതി ഇതര വിഭാഗത്തിലും പ്രതിരോധ മരുന്നുകള്‍ സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങള്‍ കൊടുക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ സംക്ഷാമണി വടി എന്ന ഗുളിക 500 മില്ലി ഗ്രാമിന്റേത് രണ്ടു നേരം വീതം 15 ദിവസം കഴിക്കാനാണ് നിര്‍ദേശം. സിദ്ധയില്‍ നിലവേമ്പ് കുടിനീരാണ് 14 ദിവസം രണ്ടു നേരം കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. ഹോമിയോയില്‍ അഴ്സനികം അല്‍ബം 30 വെറും വയറ്റില്‍ ഒരു മാസം കഴിക്കാനാണ് നിര്‍ദേശം. വിവിധ ചികിത്സാ സമ്പ്രദായത്തിലെ വിദഗ്ദ്ധര്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം.
എന്നാല്‍, സംസ്ഥാനത്ത് ഈ നിര്‍ദേശം നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് തയാറല്ല. രേഖാമൂലം ഉത്തരവില്ല, എന്നാല്‍, തല്ക്കാലം അലോപ്പതിക്കാര് കാര്യങ്ങള്‍ നോക്കിക്കൊള്ളും നിങ്ങള്‍ ഒന്നും ചെയ്യേണ്ടെന്നാണ് മന്ത്രിയുടെ വാക്കാല്‍ ഉത്തരവെന്ന് ഹോമിയോ വിഭാഗക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: