ന്യൂദല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ സമ്പനന്‍ എന്ന സ്ഥാനം നഷ്ടപെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഉടമ മുകേഷ് അംബാനി. ചൈനീസ് ബിസിനസുകാരനായ അലിബാബാസ് ബിസ്നസസ് ഉടമ ജാക്ക് മായാണ് നിലവിലെ ഒന്നാമന്. ആഗോള ഓഹരികളോടൊപ്പം എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നാണ് അംബാനി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്.
കൊറോണ വൈറസിന്റെ വ്യാപനം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അംബാനിയുടെ ആസ്തിയില്‍ നിന്ന് 5.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് രണ്ടാസ്ഥാനകാരനായത്. ബ്ലൂംബര്‍ഗ് ബില്ല്യനേഴ്സ് ഇന്‍ഡക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 മധ്യത്തില്‍ ഒന്നാം റാങ്കിംഗ് നഷ്ടപ്പെട്ട അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് സ്ഥാപകനായ ജാക്ക് മായാണ് അംബാനിയെക്കാള്‍ 2.6 ബില്യണ്‍ ഡോളര്‍ വര്‍ധനവ് നേടി ഒന്നാമനായത്. നിലവില്‍ ഇദ്ദേഹത്തിന്റെ ആസ്തി 44.5 ബില്യണ്‍ ഡോളറാണ്.
കൊറോണയുടെ വ്യപനത്തെ തുടര്‍ന്ന് സൗദി അറേബ്യയുള്‍പ്പെടെ രാജ്യങ്ങളുടെ ഉത്പാദന ക്ഷമത കുറഞ്ഞതിനെ തുടര്‍ന്നാണ് എണ്ണവില 29 വര്‍ഷത്തില്‍ വച്ച് ഏറ്റവും ഇടിവ് സംഭവിച്ചത്. ഗ്രൂപ്പിലെ ഓയില്‍ ആന്‍ഡ് പെട്രോകെമിക്കല്‍സ് വിഭാഗത്തിലെ ഒരു ഓഹരി ഏറ്റവും വലിയ അസംസ്കൃത ഉല്പാദകനായ സൗദി അറേബ്യന്‍ ഓയില്‍ കമ്പനിക്ക് വില്‍ക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: