Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ക്ഷേത്രം പിടിച്ചെടുത്തത് ചട്ടമ്പിസ്വാമിയെ ജയിലില്‍ അടച്ചതിന് സമം: കെ.പി. ശശികല ടീച്ചര്‍

കിഴക്കേകോട്ടയിലെ ചട്ടമ്പിസ്വാമി ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുത്തത് ചട്ടമ്പിസ്വാമിയെയും ദൈവത്തെയും ജയിലില്‍ അടച്ചതിന് സമമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. സര്‍ക്കാര്‍ പൂട്ടിയെടുത്ത കിഴക്കേകോട്ടയിലെ ചട്ടമ്പിസ്വാമിക്ഷേത്രവും തീര്‍ത്ഥപാദ മണ്ഡപവും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 08:09 am IST
in Parivar

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ചട്ടമ്പിസ്വാമി ക്ഷേത്രം സര്‍ക്കാര്‍ പിടിച്ചെടുത്തത് ചട്ടമ്പിസ്വാമിയെയും ദൈവത്തെയും ജയിലില്‍ അടച്ചതിന് സമമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. സര്‍ക്കാര്‍ പൂട്ടിയെടുത്ത കിഴക്കേകോട്ടയിലെ ചട്ടമ്പിസ്വാമിക്ഷേത്രവും തീര്‍ത്ഥപാദ മണ്ഡപവും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.

ചട്ടമ്പിസ്വാമിയെയാണോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയാണോ ജയിലിലടച്ചതെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ക്ഷേത്രം പൂട്ടിയെടുത്തത് പ്രകോപനപരമാണ്. കേരളത്തിലെ മുഴുവന്‍ ഹൈന്ദവ വിശ്വാസികളെയും ക്ഷേത്രത്തിലെത്തിച്ച്  പിണറായി സര്‍ക്കാര്‍ ചെയ്തത് എന്തെന്നും ഹിന്ദു സമൂഹത്തോട് കാണിക്കുന്ന അവഗണന എന്തെന്നും കാട്ടിക്കൊടുക്കും. കോടിക്കണക്കിന് രൂപ പാട്ട  കുടിശ്ശികയുള്ള ക്രിസ്ത്യന്‍ പള്ളികള്‍ക്ക് കുടിശ്ശിക പോലും ഒഴിവാക്കി പതിച്ചു നല്‍കുമ്പോഴാണ് ഹൈന്ദവ സമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയെ സീല് വച്ച് ജയിലിലടച്ചത്. ലക്ഷക്കണക്കിന് അമ്മമാര്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലക്കുപോലും അത് തുറന്ന് കൊടുത്തില്ല. കേരളത്തിലെ ഹൈന്ദവ മാതൃത്വം ഈ അനീതിയെ എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടേണ്ട പൈതൃക സ്മാരകത്തെയാണ് റവന്യൂ വകുപ്പ് ഈ വിധം പൂട്ടിയെടുത്തത്. കാബിനറ്റില്‍ പോലും മന്ത്രിമാര്‍ തമ്മില്‍ ഐക്യമില്ലെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.  

ശ്രീവിദ്യാധിരാജ സഭ ട്രസ്റ്റ് സെക്രട്ടറി ഡോ. അജയകുമാര്‍, ഹിന്ദു ഐക്യവേദിസംസ്ഥാന സമിതിയംഗം സന്ദീപ്തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വഴിയല ഉണ്ണി, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍, താലൂക്ക് ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, സേവാഭാരതി ജില്ലാ സെക്രട്ടറി ശീവേലി മോഹന്‍, രവികുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ക്ഷേത്രം പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നിരവധി ഭക്തര്‍ ശശികല ടീച്ചറോട് പരാതി പറഞ്ഞു. വര്‍ഷങ്ങളായി തീര്‍ത്ഥപാദമണ്ഡപത്തില്‍ പൊങ്കാലയിടുന്ന ഭക്തര്‍ നിറകണ്ണുകളോടെയാണ് ക്ഷേത്രം പൂട്ടിയതിലുള്ള വിഷമം ടീച്ചറോട് പങ്കുവച്ചത്.  

ഇന്ന് രാവിലെ ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥപാദ മണ്ഡപത്തിന് മുന്നില്‍ ചട്ടമ്പി സ്വാമി സ്മാരക സംരക്ഷണ ധര്‍ണ നടത്തും. ഒ. രാജഗോപാല്‍എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Tags: sasikala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

Gulf

‘നിങ്ങള്‍ ജോലി കളഞ്ഞാല്‍ അവരിവിടെ വരും, ജീവിക്കും; പക്ഷെ ഇവിടുള്ളവര്‍ പകരം കളി തുടങ്ങിയാല്‍….’ മുന്നറിയിപ്പുമായി ശശികല ടീച്ചര്‍

Kerala

തീവ്രവാദവും വിഘടനവാദവും കേരളത്തില്‍ ശക്തിപ്രാപിക്കുന്നു: കെ.പി. ശശികല ടീച്ചര്‍

India

ശശികല- പനീല്‍ശെല്‍വം ബന്ധം ശക്തമാവുന്നു; എ ഐഎഡിഎംകെ വീണ്ടും ശശികല പിടിച്ചെടുത്തേക്കുമെന്ന് സൂചന

India

ജയലളിതയുടെ മരണം: ശശികലയോ കുടുംബമോ ഗൂഡാലോചന നടത്തിയിട്ടില്ലെന്ന് പനീര്‍ശെല്‍വം; 2 ദിവസം പനീര്‍ശെല്‍വത്തെ ചോദ്യം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.