Categories: Article

അവള്‍, സമ്പദ് വ്യവസ്ഥയുടേയും പ്രചോദനം

പതിനാറ് ലക്ഷത്തിലധികം വനിതാ അങ്കണവാടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന അങ്കണവാടി സംവിധാനത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന നിര്‍ണായക പങ്കാളിത്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പ്രചോദനാത്മക പങ്കിനു തെളിവാണ്. കേരളത്തിലെ കുടുംബശ്രീ മുതല്‍ ഗുജറാത്തിലെ സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളുടെ കൂട്ടായ്മ വരെയുള്ള സ്വാശ്രയ സംഘങ്ങളിലൂടെ സ്ത്രീകള്‍ സമ്പദ്സമൃദ്ധി സൃഷ്ടിക്കുന്നു. ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം 54 ലക്ഷം വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കു കീഴില്‍ ആറു കോടിയോളം സ്ത്രീകളെ സംഘടിപ്പിച്ചിരിക്കുന്നു

”നമ്മുടെ പെണ്‍മക്കള്‍ നമ്മുടെ അഭിമാനമാണ്, അവരിലൂടെ മാത്രമേ സമൂഹത്തിനു ശക്തി കൈവരിക്കാനും ഭാവിയെക്കുറിച്ചു പ്രതീക്ഷ വയ്‌ക്കാനും സാധിക്കൂ. സാമൂഹികവും സാമ്പത്തികവുമായ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പു വരുത്തുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്”. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞതാണ് ഇക്കാര്യം. ഇതുപ്രകാരം 2020ലെ അന്താരാഷ്‌ട്ര  വനിതാ ദിനത്തിന്റെ ഭാഗമായി ഷീ ഇന്‍സ്പയേഴ്സ് അസ് (അവള്‍ നമുക്കു പ്രചോദനമേകുന്നു) എന്ന പ്രചാരണപരിപാടിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

പതിനാറ് ലക്ഷത്തിലധികം വനിതാ അങ്കണവാടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന അങ്കണവാടി സംവിധാനത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍  അവര്‍ വഹിക്കുന്ന നിര്‍ണായക പങ്കാളിത്തം ഇന്ത്യന്‍  സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പ്രചോദനാത്മക പങ്കിനു തെളിവാണ്. കേരളത്തിലെ കുടുംബശ്രീ മുതല്‍ ഗുജറാത്തിലെ സ്വയംതൊഴില്‍ കണ്ടെത്തിയ സ്ത്രീകളുടെ കൂട്ടായ്മ വരെയുള്ള സ്വാശ്രയ സംഘങ്ങളിലൂടെ സ്ത്രീകള്‍ സമ്പദ്സമൃദ്ധി സൃഷ്ടിക്കുന്നു. ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം 54 ലക്ഷം വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കു കീഴില്‍ ആറു കോടിയോളം സ്ത്രീകളെ സംഘടിപ്പിച്ചിരിക്കുന്നു. ഈ സ്വാശ്രയ സംഘങ്ങളുടെയും സ്ത്രീ സംരംഭകരുടെയും ശേഷി അംഗീകരിച്ചുകൊണ്ടാണ് വനിതാ സംരംഭകത്വം വികസിപ്പിക്കുന്നതിന് ‘വുമണിയ ഓണ്‍ ജെം’ നടപ്പാക്കിയത്. ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി 150 സ്വാശ്രയ സംഘങ്ങളില്‍പ്പെട്ട 3000 സ്ത്രീകള്‍ക്ക് ഇ-വിപണി ഇടവും ജെം പോര്‍ട്ടലില്‍ സാന്നിധ്യവും വഴി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അവസരം നല്‍കാനുമാണ് സര്‍ക്കാര്‍ പദ്ധതി.  

എന്നാല്‍, ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍  സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹനജനകമല്ല എന്ന പ്രവണതയാണുള്ളതെന്ന് 2019-20ലെ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളായിരിക്കുമ്പോഴും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം ഏകദേശം മൂന്നിലൊന്നാണ്; അതും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദനക്ഷതമ കൂടിയ 15 മുതല്‍ 59 വയസ് വരെയുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്  2011-12ലെ 33.1 ശതമാനത്തില്‍ നിന്ന് 2017-18ല്‍ 25.3 ശതമാനമായി താഴ്ന്നു.  

15 മുതല്‍ 29 വയസ്സു വരെയുള്ള വനിതകളില്‍  ഏകദേശം 52.3 ശതമാനം, 2017-18ല്‍ വീട്ടുകാര്യങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്; ഈ അനുപാതം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വര്‍ധിച്ചുവരുന്നു.  അതുപോലെ, 30 മുതല്‍ 59 വയസ്സു വരെയുള്ള വിഭാഗത്തില്‍  വീട്ടുകാര്യങ്ങളില്‍ ഏര്‍പ്പെടുന്ന  സ്ത്രീകളുടെ അനുപാതം  2004-05ലെ 46 ശതമാനത്തില്‍ നിന്ന് 2017-18ല്‍ 65.4 ശതമാനമായി വര്‍ധിച്ചു. 15നും 59നും ഇടയില്‍ പ്രായമുള്ള ഉല്‍പ്പാദനക്ഷമത കൂടിയ വിഭാഗത്തില്‍ 60 ശതമാനത്തോളം ജോലി ചെയ്യുന്ന സ്ത്രീകളും വീട്ടുകാര്യങ്ങള്‍ മാത്രമാണു നോക്കുന്നത്. ഈ അനുപാതം പുരുഷന്മാരില്‍ ഒരു ശതമാനത്തില്‍ താഴെയാണ്. സ്ത്രീ പുരുഷഭേദമില്ലാതെ 2025ഓടെ ലോക മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 12 ലക്ഷം കോടി ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെന്നും ആഗോള ജിഡിപിക്ക് 70000  കോടി ഡോളര്‍-അതായത്  അഞ്ച് ലക്ഷം കോടി ഡോളര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്‌ക്ക് ആവശ്യമായ അധിക ജിഡിപിയുടെ മൂന്നിലൊന്ന്- വര്‍ധിത സംഭാവന നല്‍കാന്‍ ഇന്ത്യയ്‌ക്കു കഴിയുമെന്നും മക്കന്‍സി  ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയതിനാല്‍, സ്ത്രീകളുമായി ബന്ധപ്പെട്ട സാമൂഹിക മാനദണ്ഡങ്ങളില്‍ അനിവാര്യ സന്തുലിതത്വം കൊണ്ടുവരികയാണെങ്കില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിന് സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കാന്‍ സാധിക്കും.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തക്കുറവ് പ്രശ്നം അഭിമുഖീകരിക്കുന്നതിന് ആവിഷ്‌കരിച്ച  സര്‍ക്കാര്‍ നയങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് എംജിഎന്‍ആര്‍ഇജിഎ, പിഎംഇജിപി, മുദ്ര എന്നിവ പോലെ സ്ത്രീകള്‍ക്ക് പ്രത്യേക വ്യവസ്ഥകളുള്ള തൊഴില്‍ പരിപാടികള്‍ നടപ്പാക്കുന്നതിനാണ്.. സ്ത്രീകളെ ശാക്തീകരിക്കുന്ന സാംസ്‌കാരികവും സാമൂഹികവുമായ മാനദണ്ഡങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരാണ് എന്നും കുടുംബകാര്യങ്ങളിലെ ഭാരം പരസ്പരം പങ്കുവയ്‌ക്കുന്നത് മഹത്തായ കാര്യമാണ് എന്നും മറ്റുമുള്ള സാമൂഹിക മാനദണ്ഡങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.  ജോലി ചെയ്യുന്ന സ്ത്രീകളേക്കുറിച്ച് സമൂഹത്തെ അറിയിക്കുന്നതും സുപ്രധാന സംഭാവന നല്‍കുന്ന ആള്‍ എന്ന നിലയിലുള്ള അവരുടെ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നതും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനു ബദല്‍ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകും. അതുകൊണ്ട്, സമ്പത്ത് സൃഷ്ടിക്കുന്നതിനും ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ചലനാത്മക സമൂഹവുമാക്കുന്നതിന് തുല്യമായി സംഭാവന ചെയ്യുന്നതിനും ലിംഗഭേഗമില്ലാതെ  നമുക്കു കൈകോര്‍ക്കാം.

കെ.വി. സുബ്രഹ്മണ്യന്‍/

സുരഭി ജയിന്‍

സുരഭി ജയിന്‍ ധനകാര്യ മന്ത്രാലയത്തില്‍ ഡയറക്ടറും കെ.വി. സുബ്രഹ്മണ്യന്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: india