കൊച്ചി: ടോവീനോ നായകനായ ഫോറന്‍സിക് തീയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ തമിഴിലും ഫോറന്‍സിക് ത്രില്ലര്‍ ഒരുക്കുന്നു.
തെന്നിന്ത്യന്‍ താരറാണി അമല പോള്‍ നിര്‍മ്മിക്കുന്ന ഫോറന്‍സിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് കടാവര്‍ എന്നാണ് പേര്. കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമാ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അമല പോള്‍ തന്നെയാണ് നായികയാകുന്നത്. അനൂപ് പണിക്കര്‍ സംവിധാനം ചെയ്യും. ഡോ. ഭദ്ര എന്നാണ് അമലാ പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫോറന്‍സിക് പാത്തോളജിസ്റ് ആണ് ഡോ. ഭദ്ര. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.
ചെന്നെയും കോയമ്പത്തൂരുമാണ് പ്രധാന ലൊക്കേഷന്‍. . ചിത്രത്തിനായി സംഗീതമൊരുക്കുന്നത് രഞ്ജിന് രാജാണ്. രഞ്ജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: