Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംപ്രേഷണ വിലക്ക് തെറ്റിനുള്ള ശിക്ഷ

രാജ്യത്ത് 403 ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 892 ടെലിവിഷന്‍ ചാനലുകളുണ്ട്. എന്തുകൊണ്ട് കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടിയെന്നത് മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്. ബിജെപിയേയും നരേന്ദ്ര മോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നിരവധി ദേശീയ മാധ്യമ വമ്പന്മാരുണ്ട്. കൈരളിയും ജയ്ഹിന്ദും പോലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് തങ്ങളുടേതെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ കേരളത്തില്‍ തന്നെയുണ്ട്

Janmabhumi Editorial Desk by Janmabhumi Editorial Desk
Mar 9, 2020, 05:45 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ദല്‍ഹി കലാപം റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ക്കെതിരെ നടപടി എടുത്തത് മാധ്യമ സ്വാതന്ത്ര്യവുമായി കൂട്ടിയിണക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചിലര്‍. വര്‍ഗ്ഗീയ കലാപം പരത്താന്‍ സഹായിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് രണ്ടു ചാനലുകളുടെയും സംപ്രേഷണം 48 മണിക്കൂര്‍ നേരത്തേക്ക് തടഞ്ഞത്. തെറ്റ് ബോധ്യപ്പെട്ട ചാനല്‍ ക്ഷമാപണം നടത്തുകയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി നേരിട്ട് ഇടപെട്ട് നിരോധനം നീക്കുകയും ചെയ്തു. ഒരു തരത്തിലുമുള്ള മാധ്യമ വിലക്കിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്. രണ്ടു ചാനലുകള്‍ക്കുമെതിരെ ഉണ്ടായത് ഔദ്യോഗിക നടപടിയാണ്.  

രാജ്യത്ത് 403 ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 892 ടെലിവിഷന്‍ ചാനലുകളുണ്ട്. എന്തുകൊണ്ട് കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടിയെന്നത് മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്. ബിജെപിയേയും നരേന്ദ്ര മോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത നിരവധി ദേശീയ മാധ്യമ വമ്പന്മാരുണ്ട്. കൈരളിയും ജയ്ഹിന്ദും പോലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയമാണ് തങ്ങളുടേതെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ കേരളത്തില്‍ തന്നെയുണ്ട്. അവര്‍ക്കൊന്നും നിരോധനം ഏര്‍പ്പെടുത്താതെ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും മാത്രം എന്തേ എന്ന ചോദ്യത്തിനുത്തരമാണ് അവര്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യം. വര്‍ഗ്ഗീയ കലാപത്തിന് ആക്കം കൂട്ടാനുള്ള ശ്രമം, അതും ബോധപൂര്‍വം കള്ളം പ്രചരിപ്പിച്ച്.

കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്‌സ് നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ച് മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ല എന്നാണ്. അക്രമത്തിന് പ്രേരണയാവുന്നതോ, ക്രമസമാധാന പാലനത്തെ ബാധിക്കുന്നതോ ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതോ ആയ പരിപാടികളും സംപ്രേഷണം ചെയ്യരുത്. ചട്ടം ലംഘിക്കുന്ന ചാനലുകളോട് വിശദീകരണം തേടാനും നടപടി എടുക്കാനും ഉദ്യോഗതല സംവിധാനമുണ്ട്. രണ്ടു ചാനലുകള്‍ക്കെതിരെ നടപടി എടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചാണ്. സര്‍ക്കാരിന്റെ നയത്തോടോ നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളോടോ അതിന് ബന്ധമില്ല. ബന്ധമുണ്ടെങ്കില്‍ അത് നിരോധനം നീക്കിയ നടപടിയോടാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അഭിഭാജ്യഘടകമാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് നിലനില്‍ക്കണമെന്നുമുള്ള സര്‍ക്കാര്‍ നയമാണ് ഉദ്യോഗസ്ഥതല തീരുമാനം ഉടനടി തിരുത്താന്‍ കാരണം.

ക്ഷമ ചോദിച്ചിട്ടാണെങ്കിലും അല്ലെങ്കിലും നിരോധനം നീക്കി കിട്ടയതുകൊണ്ട് ചാനലുകള്‍ ചെയ്ത നടപടിയുടെ കാഠിന്യം കുറയില്ല. ദല്‍ഹി കലാപത്തിനിടെ മുസ്ലിം പള്ളികള്‍ കത്തിച്ചതായിട്ടാണ് ഏഷ്യാനെറ്റ്  റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സാധൂകരിക്കുന്ന വീഡിയോ ഹാജരാക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചില്ല. പള്ളികത്തിയത് വ്യാജ പ്രചാരണമാണെന്ന് തെളിയുകയും ചെയ്തു. ‘ജാഫ്രാബാദിലും മജ്പൂരിലും പള്ളികള്‍ക്ക് തീയിട്ടപ്പോള്‍ ദല്‍ഹി പോലീസ് നിശബ്ദ കാണികളായിരുന്നു. മതം ചോദിച്ച ശേഷമാണ് കലാപകാരികള്‍ ആക്രമിക്കുന്നത്്. ഹിന്ദു ഭൂരിപക്ഷ സ്ഥലങ്ങളില്‍ മുസ്ലിം വീടുകള്‍ ആക്രമിക്കപ്പെടുകയും അവര്‍ തിരിച്ചടിക്കുകയും ചെയ്തു. അക്രമം നടന്ന് മൂന്ന് ദിവസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.’ എന്നൊക്കെ ആവേശത്തില്‍ വിളിച്ചു പറഞ്ഞു. മതസ്‌നേഹമുള്ള മുസ്ലീമുകളില്‍ ദുഃഖവും തീവ്രസ്വഭാവക്കാരില്‍ ഹിന്ദു വിരുദ്ധതയും കുത്തിക്കയറ്റുന്ന റിപ്പോര്‍ട്ടിങ്ങായിരുന്നു നടത്തിയത്. മുസ്ലീങ്ങള്‍ അക്രമം നടത്തുന്ന ചിത്രങ്ങള്‍ കാണിച്ചിട്ട് ഹിന്ദുക്കള്‍ ആക്രമണം നടത്തുന്നതായി തത്സമയം വാര്‍ത്ത നല്‍കുകയായിരുന്നു മീഡിയ വണ്‍. എന്നാല്‍ അക്രമകാരികള്‍ റിപ്പോര്‍ട്ടര്‍മാരെ വളഞ്ഞപ്പോള്‍ ‘ഞങ്ങളും നിങ്ങളുടെ ആളുകളാ, മുസ്ലീങ്ങളാണ്’ എന്നു വിളിച്ചു പറയുകയും തെളിവിനായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതെല്ലാം മീഡിയ വണ്‍ ചാനലിലൂടെതന്നെ ലോകരെല്ലാം കണ്ടു. നിയമ പ്രകാരം കുറ്റം ചെയ്തതിനുള്ള ശിക്ഷയായിരുന്നു രണ്ടു ചാനലുകള്‍ക്കും കിട്ടിയത്.

അടിയന്തരാവസ്ഥയിലെ സെന്‍സര്‍ നിയമത്തെ കടത്തിവെട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നൊക്കെ പറഞ്ഞാണ് കോണ്‍ഗ്രസുകാരും കമ്യുണിസ്റ്റുകാരും അവരുടെ കുഴലൂത്തുകാരും രംഗത്തു വന്നത്. അന്ന് ഇന്ദിരാഗാന്ധി കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ മാധ്യമ പ്രവര്‍ത്തകരും ഒപ്പം കൂടിയിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങളെയാകെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തത് കോണ്‍ഗ്രസുകാരായിരുന്നു എന്നത് ആരും മറന്നിട്ടില്ല. അന്ന് കേരളത്തിലെ മുഖ്യമന്ത്രി കമ്മ്യുണിസ്റ്റുകാരനായിരുന്നു. അന്ന് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ കിടന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്നതു കൂടി ഓര്‍ത്താല്‍ മതി.

ചാനലുകള്‍ തെറ്റു ചെയ്താല്‍ നടപടി എടുക്കാന്‍ ഉദ്യോഗസ്ഥതലത്തിനു പകരം സംവിധാനം ആശ്യമാണെന്നു പറഞ്ഞാല്‍ ചെവികൊടുക്കാം. വാര്‍ത്തയിലോ സംപ്രേക്ഷണപരിപാടിയിലോ പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സ്വതന്ത്രസ്വഭാവവും ഉന്നതാധികാരവുമുളള റെഗുലേറ്ററി അതോറിറ്റിയോ മീഡിയ കൗണ്‍സിലോ രുപീകരിക്കാനാകും. പക്ഷേ എന്തൊക്കെ ചട്ടങ്ങളും സംവിധാനങ്ങളും ഉണ്ടാക്കിയാലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണ്ടത് സ്വയമാണ്. ഭാഗ്യവശാല്‍ ശക്തമായ ഇന്ത്യന്‍ മാധ്യമ ലോകം നല്ല രീതിയില്‍ സ്വയം നിയന്ത്രണം അനുഷ്ടിക്കുന്നുമുണ്ട്. അതില്‍ മാറ്റം വരുമ്പോള്‍ ഉണ്ടാകുന്ന മുന്നറിയിപ്പായി ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്കെതിരെയുള്ള നടപടിയെ കാണുക. ആരു തെറ്റുചെയ്താലും അത് ചൂണ്ടിക്കാണിക്കുന്നതുപോലെ ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ അംഗീകരിക്കാനുള്ള മനസ്സും മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം.

Tags: മീഡീയ വണ്‍asianet
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറവര്‍ക്ക് എതിരെ അധിക്ഷേപം ഏഷ്യാനെറ്റ് മാപ്പ് പറയണം: പട്ടികജാതി മോര്‍ച്ച

Entertainment

അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു

Kerala

സീരിയലിലെ ജനപ്രിയ നായികമാര്‍ പങ്കുചേര്‍ന്ന് പൊങ്കാല ആഘോഷമാക്കി; കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും ആരാധകർ

Kerala

മധുവിന്റെ നവതി ആഘോഷിച്ച് സിനിമാ ലോകം

Social Trend

ഞാന്‍ താമസിച്ചത് ദളിത് കോളനിയില്‍; അത് ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന 3 വിഷജന്തുക്കളുടെ ശര്‍ദില്‍; മീഡിയവണ്ണിന് അഖിലിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

പട്ടാമ്പിയില്‍ മധ്യവയസ്‌കന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

ചൈനയുടെ ഡിങ്ങ് ലിറന്‍ (ഇടത്ത്) ഡി. ഗുകേഷ് (വലത്ത്)

ലോക ചാമ്പ്യനായശേഷം ഗുകേഷിന് കഷ്ടകാലം; ഡിങ്ങ് ലിറന്റെ പ്രേതം കയറിയോ? റൊമാനിയ സൂപ്പര്‍ബെറ്റില്‍ ലെഗ്രാവിനോട് തോറ്റ് ഗുകേഷ്

മദ്രസയിലെ ഇസ്ലാം പുരോഹിതന് പാകിസ്ഥാൻ, ബംഗ്ലാദേശ് സംഘടനകളുമായി ബന്ധം ; മദ്രസ ഇടിച്ചു നിരത്തി പൊലീസ്

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

പാക് അധീനകശ്മീർ തിരിച്ചുവേണം ; കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അംഗീകരിക്കില്ല ; നിർണ്ണായക നീക്കവുമായി ഇന്ത്യ

ഇന്ത്യൻ വിനോദസഞ്ചാരികൾ ഇനിയും ഞങ്ങളുടെ രാജ്യത്തേയ്‌ക്ക് വരണമെന്ന് തുർക്കി : ഭിക്ഷാപാത്രവുമായി പാകിസ്ഥാനിൽ നിന്ന് വിനോദസഞ്ചാരികൾ വരുമെന്ന് ഇന്ത്യക്കാർ

സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

കങ്കണ റണാവത്ത് (ഇടത്ത്) നടന്‍ ടെയ് ലര്‍ പോസി(നടുവില്‍) നടി സ്കാര്‍ലറ്റ് റോസ് സ്റ്റാലന്‍ (വലത്ത്)

കങ്കണ റണാവത്ത് ഹോളിവുഡിലേക്ക്…അപ്പോഴും ജിഹാദികള്‍ക്കും കമ്മികള്‍ക്കും ട്രോളാന്‍ ആവേശം

പൊറോട്ട നല്‍കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു : പ്രതി പിടിയിലായി

ഇത് ഇന്ത്യയുടെ വ്യക്തമായ വിജയമാണ് ; വെടിനിർത്തലിനുള്ള പാകിസ്ഥാന്റെ അഭ്യർത്ഥനയിൽ അതിശയിക്കാനില്ല ; ഓസ്‌ട്രേലിയൻ സൈനിക വിദഗ്ധൻ ടോം കൂപ്പർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies