Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കമ്യൂണിസ്റ്റ് – ജിഹാദി – അര്‍ബന്‍ നക്‌സല്‍ കൂട്ടുകെട്ട്

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിട്ടുള്ളത് നക്‌സല്‍ ആക്രമണങ്ങളിലാണ്. അതില്‍ ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു ഝാര്‍ഖണ്ഡില്‍ 76 സിആര്‍പിഎഫ് ജവാന്മാരെ കുഴിബോംബ് വച്ച് വണ്ടി തകര്‍ക്കുകയും മുറിവേറ്റവരെ വെടിവച്ചു കൊല്ലുകയും ചെയ്തത്

കാ.ഭാ. സുരേന്ദ്രന്‍ by കാ.ഭാ. സുരേന്ദ്രന്‍
Mar 9, 2020, 05:30 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ന് നക്‌സല്‍ ഗ്രൂപ്പുകള്‍ ഒറ്റക്കല്ല യുദ്ധം ചെയ്യുന്നത്. നിരവധി ഇസ്ലാമിക ഭീകര സംഘടനകളും ചേര്‍ന്ന്, പരസ്പരം സഹായിച്ചാണ് മുമ്പോട്ടു പോകുന്നത്.  ആഭ്യന്തര വകുപ്പും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്യം വളരെ വലുതാണ്. ബംഗ്ലാദേശ്, ഭാരതം, നേപ്പാള്‍, ശ്രീലങ്ക എന്നിവ ചേര്‍ത്ത് ഒരു ‘ന്യൂ സൗത്ത് ഏഷ്യ’ ഉണ്ടാക്കാനെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിട്ടുള്ളത് നക്‌സല്‍ ആക്രമണങ്ങളിലാണ്. അതില്‍ ഏറ്റവും ഗുരുതരമായ ആക്രമണമായിരുന്നു ഝാര്‍ഖണ്ഡില്‍ 76  സിആര്‍പിഎഫ് ജവാന്മാരെ കുഴിബോംബ് വച്ച് വണ്ടി തകര്‍ക്കുകയും മുറിവേറ്റവരെ വെടിവച്ചു കൊല്ലുകയും ചെയ്തത്.  

നക്‌സലൈറ്റുകള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്‌ക്കുന്നത് രണ്ടു കാരണത്താലാണ്. ഒന്ന്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍ബ്ബലമാണെന്ന് കാണിക്കുക. ജനകീയ കോടതികളിലൂടെ വിചാരണയും വിധിയും നടപ്പാക്കുക. ശിക്ഷയും പിഴയും ഈടാക്കി സര്‍ക്കാരിനെ നോക്കുകുത്തിയാക്കുക. അക്രമം തടയാന്‍ കഴിയാത്ത സര്‍ക്കാരല്ല, തങ്ങളാണ് പ്രബലരെന്ന് ജനങ്ങള്‍ക്ക് കാണിച്ച് കൊടുക്കുക. അതിലൂടെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കുക. രണ്ടാമത്തെ കാരണം, താത്വികമാണ്. സര്‍ക്കാരെന്ന് പറയുന്നത് സാമ്രാജ്യത്വം, മുതലാളിത്തം, ജനാധിപത്യം  ഇവയിലൊന്നാണ്. അതിന്റെ കാവല്‍ക്കാരാണ് സൈനികര്‍. കാവല്‍ക്കാരെ കൊന്നാലെ അകത്തു കടക്കാന്‍ പറ്റൂ. അതിനാണ് പോലീസ് വേട്ട. അതിലൂടെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുക.  

നക്‌സല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതും ‘ജനകീയ ജനാധിപത്യ’ രീതിയിലാണ്. ഝാര്‍ഖണ്ഡിലെ എല്ലാ കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും അവര്‍ക്ക് കിട്ടുന്ന പ്രോജക്ടിന്റെ 5-10 ശതമാനം വരെ പണം ഇവര്‍ക്കു കൊടുക്കണം. പ്രൊട്ടക്ഷന്‍ മണിയെന്ന പേരിലാണ് ശേഖരിക്കുന്നത്. ഏതാണ്ട് 2000 കോടി രൂപ പ്രതിവര്‍ഷം ഇതിലൂടെ കിട്ടും. ഇതു കൂടാതെ ചുവപ്പ് ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന ട്രക്കുകള്‍ ഓരോന്നും മാസം തോറും 1000 രൂപ വച്ച് നല്‍കണം. അതിലൂടെയും മറ്റ് തരത്തില്‍ കൊള്ളയടിച്ചും എന്‍ജിഒകളിലൂടെയുമായി വേറൊരു 1600 കോടിയും കൂടി ശേഖരിക്കുന്നു. കര്‍ണാടകയിലെ ചിക്കമംഗലൂരില്‍ ഒരു സാധാരണ കര്‍ഷകന്റെ വീടു കൊള്ളയടിച്ച് 65000 രൂപ എടുത്തു കൊണ്ടുപോയത് ഒരുദാഹരണം മാത്രം.  

ഝാര്‍ഖണ്ഡിലെ ലാതെഹാര്‍ ജില്ലയില്‍ ‘മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സ്‌കീം’ അനുസരിച്ച് ഒരാള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമെങ്കിലും തൊഴില്‍ കിട്ടുന്ന പദ്ധതി നടപ്പാക്കി. എന്നാല്‍ കൂലി മുഴുവന്‍ അവരിലേക്ക് എത്തിയില്ല. ഉദ്യോഗസ്ഥരും നക്‌സലുകളും വലിയൊരു തുക പങ്കിട്ടെടുത്തു. ഈ ചൂഷണം തിരിച്ചറിഞ്ഞ നിയാമത് അന്‍സാരി, ഭുക്കന്‍സിങ് എന്നീ യുവാക്കള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ പുറപ്പെട്ടു. ഇതില്‍ ക്ഷുഭിതരായ നക്‌സലുകള്‍ 2009 ഫെബ്രുവരിയില്‍ അന്‍സാരിയെ ജനകീയ വിചാരണ ചെയ്തു, താക്കീത് ചെയ്തു വിട്ടു. അന്‍സാരി പോലീസില്‍ പരാതി കൊടുത്തപ്പോള്‍ അതിന്റെ പ്രതികാരമായി മാര്‍ച്ച് 2ന്  യുവാവിന്റെ വീട് ആക്രമിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. (കമ്യൂണിസ്റ്റുകള്‍ കാസര്‍ഗോഡ് ഷുക്കൂറിനെ പട്ടാപ്പകല്‍ പാടത്തു നിര്‍ത്തി വിചാരണ ചെയ്ത് കൊന്നതുപോലെ). തടയാന്‍ ശ്രമിച്ച സഹോദരിയെ തോക്കു ചൂണ്ടി അകറ്റി, മര്‍ദ്ദനത്തില്‍ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു പോയി. ഭുക്കന്‍സിങ് ഒളിവില്‍ പോയി.  

വിവരമറിഞ്ഞെത്തിയ നിയാമത് അന്‍സാരിയുടെ അച്ഛന്‍ മകനെ ആശുപത്രിയിലെത്തിക്കാന്‍ പാടുപെട്ടു. നക്‌സലുകളുടെ ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് ആരും സഹായിച്ചിരുന്നില്ല. പിന്നീട്  അച്ഛന്‍ ഒറ്റയ്‌ക്ക് അന്‍സാരിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സ കഴിഞ്ഞ അന്‍സാരിയെ കളക്ടറുടെ സഹായത്തോടെ മറ്റൊരു സംസ്ഥാനത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.  

ഝാര്‍ഖണ്ഡില്‍ത്തന്നെ അമ്രപാറ ജില്ലയില്‍ പുതിയൊരു കല്‍ക്കരി ഖനി പ്രവര്‍ത്തനമാരംഭിച്ചു. അവിടം സമ്പന്നമായി. വത്സാ ജോണ്‍ എന്ന കന്യാസ്ത്രീ കോണ്‍ട്രാക്ടര്‍മാരുടെയും തൊഴിലാളികളുടെയും ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു. ‘രാജ് മഹല്‍ ഹില്‍സ് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്’ എന്നൊരു സമിതി രൂപീകരിച്ചു. ക്രമേണ തൊഴിലാളികളുടെ താല്‍പര്യ സംരക്ഷണ കാര്യത്തില്‍ വത്സാ ജോണും നക്‌സലുകളും തമ്മില്‍ തര്‍ക്കത്തിലായി. ഒടുവില്‍ വനവാസികളെ സംരക്ഷിക്കുന്ന പണി തങ്ങളുടേതാണെന്ന് സ്ഥാപിക്കാന്‍ 2011 നവംബര്‍ 15ന് വത്സാ ജോണിനെ വെട്ടിക്കൊന്നു. (അതില്‍ വലിയ ഒച്ചപ്പാടൊന്നും കേരളത്തില്‍ നടത്തിയില്ല. കാരണം വര്‍ഗീയ മുതലെടുപ്പിനുള്ള സാധ്യത കുറവായിരുന്നു)  

‘പോലീസിന് വിവരം നല്‍കുന്നയാള്‍’ എന്ന് ആരെയെങ്കിലും സംശയിച്ചാല്‍ ക്രൂരമായ ശിക്ഷയായിരുന്നു രക്ഷകന്മാര്‍ നല്‍കിയിരുന്നത്. അങ്ങനെ സംശയിക്കപ്പെട്ട ഒരാളിന്റെ നാലു മാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ മുമ്പില്‍ വച്ച് അടിച്ചു കൊന്നു. 10, 12 ക്ലാസുകളില്‍ പഠിച്ച കുട്ടികളുടെ മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും പതിവായി കത്തിച്ചു കളയാറുണ്ട്. തുടര്‍ പഠനം നടത്തി അവര്‍ മിടുക്കരാവാന്‍ പാടില്ല എന്നതുതന്നെ കാരണം.

റോഡ് നിര്‍മാണത്തിന് വന്ന 15 വാഹനങ്ങള്‍ കത്തിച്ചു. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി കൊണ്ടുവരാന്‍ പണിയെടുത്ത പത്രു ദുര്‍ഗെ എന്ന ദളിത് യുവാവിനെ കൊലപ്പെടുത്തി. റോഡും ജലസേചനവുമൊക്കെ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കും. അത് പാടില്ല. കൃഷിയിടങ്ങളില്‍ കൊടികുത്തും, മുതലാളിമാര്‍ക്കു വേണ്ടി ക്വട്ടേഷന്‍ പിടിക്കും. വിദ്യാലയങ്ങള്‍ കത്തിക്കും. കുട്ടികള്‍ക്ക് നിര്‍ബ്ബന്ധപൂര്‍വ്വം നക്‌സല്‍ പരിശീലനം നല്‍കും. ഇതിനൊക്കെയെതിരെ സര്‍ക്കാര്‍ നടപടികളെടുക്കുമ്പോള്‍ കുട്ടികളെയും സ്ത്രീകളെയും മുന്നില്‍ മതിലായി നിര്‍ത്തും. ഇപ്പോള്‍ സിഎഎ വിരുദ്ധ സമരത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ ചെയ്യുന്നതു പോലെ. അത് നടപടികളെ കൂടുതല്‍ ദുഷ്‌കരമാക്കും.

ഇന്ന് നക്‌സല്‍ ഗ്രൂപ്പുകള്‍ ഒറ്റയ്‌ക്കല്ല യുദ്ധം ചെയ്യുന്നത്. നിരവധി ഇസ്ലാമിക ഭീകര സംഘടനകളും ചേര്‍ന്ന്, പരസ്പരം സഹായിച്ചാണ് മുമ്പോട്ടു പോകുന്നത്.  ആഭ്യന്തര വകുപ്പും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്യം വളരെ വലുതാണ്. ബംഗ്ലാദേശ്, ഭാരതം, നേപ്പാള്‍, ശ്രീലങ്ക എന്നിവ ചേര്‍ത്ത് ഒരു ‘ന്യൂ സൗത്ത് ഏഷ്യ’ ഉണ്ടാക്കാനെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ലക്ഷ്യം പ്രധാനമായും ഇസ്ലാമിക തീവ്രവാദികളുടേതാണ്. അതിന് നക്‌സലുകളെയും ആവശ്യത്തിന് പണവും ആയുധവും നല്‍കുന്നു. 2025 ഓടെ ഇതു നേടാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അത് സാധിക്കാന്‍ ദീര്‍ഘമായ ആഭ്യന്തര യുദ്ധം നടക്കണം. ഒരു വശത്ത് ഹിന്ദുക്കളും മറുവശത്ത് മുസ്ലീങ്ങളും ദളിതുകളും! അതാണ് പദ്ധതി. നക്‌സലുകള്‍ എന്തുകൊണ്ട് ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി കൈകോര്‍ക്കുന്നു? സാമ്രാജ്യത്വത്തിനും അതിന്റെ പ്രതിനിധിയായ അമേരിക്കയ്‌ക്കും എതിരാണ് രണ്ടു കൂട്ടരും എന്നതു തന്നെ.  

പക്ഷെ കാടുകളില്‍ പാര്‍ത്തുകൊണ്ട് എങ്ങനെ ഇത് സാധിക്കും? അതിനാണ് നിരവധി മുന്‍നിര സംഘടനകളുള്ളത്. അവരാണ് അര്‍ബന്‍ നക്‌സലുകള്‍. രണ്ടു ചുമതലയാണ് അവര്‍ക്കുള്ളത്. പ്രചാരണവും തെറ്റായ വിവരങ്ങളുടെ വിതരണവും. ഭാരതത്തില്‍ ഇരുപതു സംസ്ഥാനങ്ങളിലും അര്‍ബന്‍ നക്‌സലുകളുടെ Front organisations ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. അത്തരം എല്ലാ സംഘടനകളുടെയും ലക്ഷ്യം രാജ്യ തലസ്ഥാനമായ ദല്‍ഹിയാണ്. നീതി ന്യായം, മാധ്യമം, മനുഷ്യാവകാശം, സാംസ്‌കാരികം, ദളിത്, സ്ത്രീ, യുവജനങ്ങള്‍ തുടങ്ങിയ  സംഘടനകളിലും സ്ഥാപനങ്ങളിലും നുഴഞ്ഞു കയറിയാണ് പ്രധാന പ്രവര്‍ത്തനം. അത്തരം മേഖലകളുടെ വിശ്വാസ്യത തകര്‍ക്കലാണ് ആദ്യപടി. കേന്ദ്രീകൃതമായ ആക്രമണമല്ല. ഒരേ സമയം പലയിടങ്ങളില്‍ പല പേരുകളില്‍ ഒരേ കാര്യത്തിനായി ശബ്ദമുയര്‍ത്തുക. അതിനായി ബൗദ്ധിക-മാധ്യമ-അക്കാദമിക മേഖലയിലുള്ളവരും ജിഹാദി-നക്‌സല്‍ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാവോയിസ്റ്റ് പദ്ധതിയുടെ ബ്ലൂ പ്രിന്റിന്റെ വിശദ വിവരം നല്‍കിയിട്ടുണ്ട്. Strategy and Tactics of the Indian Revolution എന്നാണ് ആ പദ്ധതിയുടെ പേര്. ആത്യന്തികമായി ഭാരതത്തിന്റെ അധികാരം പിടിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം.

(തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു

റഷ്യയുടെ ടി-90 യുദ്ധടാങ്ക്
India

ആയുധനിര്‍മ്മാണസഹായത്തില്‍ ഇന്ത്യയുടെ ജ്യേഷ്ഠനാണ് റഷ്യ…മോദി കോര്‍പറേറ്റിനെയും ഇന്ത്യന്‍ ബുദ്ധിയെയും അഴിച്ചുവിട്ട് അതിന് മൂര്‍ച്ച നല്‍കി

Kerala

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം നാളെ മുതല്‍ സമാരംഭം

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

ബ്രഹ്മോസ് എന്ന പേരിന്റെ അര്‍ത്ഥമറിയാമോ? പാകിസ്ഥാനില്‍ നാശംവിതയ്‌ക്കാന്‍ വരുന്നൂ ബ്രഹ്മോസ് 2…സഹായം നല്‍കാമെന്ന് പുടിന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies