കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്ത് ശ്രമം വ്യാപകമാക്കുന്നു. ഇന്ന് രാവിലെ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൂടുതല്‍ കടത്തും നടക്കുന്നത്തെന്ന് കസ്റ്റംസ് വ്യക്തമാക്കി. തുടരെത്തുടരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്തിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി.
സമാനമായ സംഭവം നാല് ദിവസം മുമ്പും നടന്നിരുന്നു. 29 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കണ്ണൂര്‍, പെരിങ്ങത്തൂര്‍ സ്വദേശി ഷമീം പുതിയോട്ടിലിനെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയിരുന്നു. 692 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ മാസവും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താനുള്ള ഉള്ള ശ്രമം കസ്റ്റംസ് പിടികൂടിയിരുന്നു. ഫെബ്രുവരി 16 ന് കാഞ്ഞങ്ങാട് സ്വദേശി ഫൈസല്‍ മുന്നമ്മില് നിന്ന് 947 ഗ്രാം സ്വര്‍ണം പിടിക്കൂടി.
സ്വര്‍ണം നിരവധി രീതിയിലാണ് പ്രതികടത്താറെന്നാണ് കസ്റ്റംസ് പറയുന്നത്. ബിസ്കറ്റ് രുപത്തിന് പുറമെ പേസ്റ്റായും, ട്യൂബ് രൂപത്തിലും സ്വര്‍ണം കടത്തുന്നു. അരകോടി രൂപയ്ക്ക് മേല വരുന്ന സ്വര്‍ണ വരെ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: