ബീജിംഗ്; കൊറോണ വൈറസ് നിരീക്ഷണത്തിലായിരുന്നവരെ പാര്‍പ്പിച്ചിരുന്ന ബഹുനില ഹോട്ടല്‍ തകര്‍ന്നുവീണ് ആറ് മരണം. ചൈനയിലെ ഫുജിയാന്‍ പ്രവശ്യയില്‍ ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. 36 പേര്‍ക്ക് പരിക്കേറ്റതായും പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
അടിയന്തിര സാഹചര്യത്തില്‍ 80 മുറികളുള്ള ഹോട്ടല്‍ സമുച്ചയത്തെ സര്‍ക്കാര്‍ കൊവിഡ് നിരീക്ഷണ കേന്ദമാക്കി മാറ്റുകയായിരുന്നു. ഇത്തരത്തില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 70 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
കെട്ടിടത്തിന്റ ഒന്നാമത്തെ നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതാണ് അപകട കാരണമായി വിലയിരുത്തുന്നത്. ഹോട്ടല്‍ ഉടമ പോലീസ് കസ്റ്റഡിയിലാണ്. നിലവില്‍ ഫുജിയാന്‍ പ്രവശ്യയില്‍ മാത്രം 296 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10,819 പേര് നിരീക്ഷണത്തിലുമാണ്.
ലോകത്ത് കൊറോണ വൈറസവ്യാപനത്തില് മരിച്ചവരുടെ എണ്ണം 3500 കടന്നു. ഇതുവരെ 1,01,400 പേര്‍ക്കാണ് വിവിധ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ അമേരിക്കയില്‍ 200 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ രോഗികളുടെ എണ്ണം 332 ആയി. 28 സംസ്ഥാനങ്ങളില്‍ രോഗ ബാധയുണ്ട്. 17 പേര് അമേരിക്കയില്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: