മുംബയ്: ഗൃഹാതുരത ഉണര്‍ത്തുന്ന ജയത്തിലൂടെ റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇന്ത്യക്ക്ഗം ഭീരതുടക്കം . വാംഖഡേയെ ഇളക്കിമറിച്ച സച്ചിന് ടെന്‍ഡുല്‍ക്കറും വിരേന്ദര്‍ സെവാഗും പതിനായിരങ്ങള്‍ക്ക് സമ്മാനിച്ചത് വര്‍ഷങ്ങള്‍ പിന്നിലേക്കുള്ള ആവേശയാത്ര.
വാംഖഡേയില്‍ ടോസിലൂടെ ആദ്യജയം നേടിയതും സച്ചിന് തെന്‍ഡുല്‍ക്കര്‍ തന്നെ .ടോസ് നേടിയ ഇന്ത്യന്‍ ലെജന്‍ഡ്സ് നായകന് വെസ്റ്റ് ഇന്ഡീസിനെബാറ്റിംഗിന് അയച്ചു . ഡാരന്‍ ഗംഗയും ശിവനരൈന്‍ ചന്ദര്‍പോളുമാണ് വിന്‍ഡീസ് ഇന്നിംഗ്സ് തുടങ്ങിയത്.തുടക്കത്തില്‍ ആക്രമിച്ചത് ഡാരന്‍ ഗംഗ .മുനാഫ് പട്ടേലിനെ തുടര്‍ച്ചയായി ബൗണ്ടറികള്‍ കടത്തിയ ഗംഗ , പ്രഗ്യാന്‍ ഓജ എറിഞ്ഞ അഞ്ചാം
ഓവറില്‍ മൂന്ന് ബൗണ്ടറി കടത്തിയതോടെ റണ്‍നിരക്ക് എട്ടിലേക്ക് ഉയര്‍ന്നു .24 പന്തില്‍ 32 റണ്‍സടുത്ത ഗംഗയെ സഹീര്‍ ഖാന് മടക്കിയപ്പോള്‍ ക്രീസിലെത്തിയത് നായകന് ബ്രയന്‍ലാറ. നേരിട്ട ആദ്യ 6 പന്തില്‍ 3 ബൗണ്ടറികളോടെ തുടക്കം. എന്നാല്‍ 17 റണ്‍സില്‍ ലാറയെ ഇര്ഫന് പത്താന് പുറത്താക്കി .പിന്നീട് ചന്ദര്‍പോളിന്റെ ഊഴം. ഇര്‍ഫാന്റെ ഓവറില്‍ 3 ബൗണ്ടറി നേടിയ ചന്ദര്‍പോള്‍ ,സഹീറിനെയും യുവ് രാജിനെയും ഗ്യാലറിയില്‍ എത്തിച്ചു .കാള്‍ ഹൂപ്പര്‍ നിരാശപ്പെടുത്തിയെങ്കിലും , ടിനോ ബെസ്റ്റ് വിന്‍ഡീസ് ഇന്നിംഗ്സ് 150 റണ്‍സില്‍ എത്തിച്ചു.
ഇന്ത്യന്‍ ഇന്നിംഗ്സ് തുടങ്ങിയത് സച്ചിന് , സെവാഗ് കൂട്ടുകെട്ട്. 2011 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു സെവാഗിന്റെ തുടക്കം. ആദ്യ 2 പന്തിലും ബൗണ്ടറി .പിന്നാല സച്ചിന് നിയന്ത്രണം ഏറ്റെടുത്തു. സുലെയ്മാന് ബെന്നിനെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിക്ക് ശിക്ഷിച്ച സച്ചിന് , തുടക്കത്തില്‍ കിട്ടിയ ലൈഫ് മുതലാക്കി. പവര്‍പ്ലേയില്‍ ഇന്ത്യന്‍ സ്കോര്‍ വിക്കറ്റ് പോകാതെ
59. ഇരുവരും അര്‍ധസെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോള്‍ ബെന്‍ ഇന്നിംഗ്സിന് ബ്രേക്കിട്ടു. സച്ചിന് 29 പന്തില്‍ 36 റണ്സെടുത്ത്പുറത്ത്.മറുവശത്ത് സെവാഗ് 47 പന്തില്‍ അര്ധസെഞ്ച്വറിതികച്ചു. ബെസ്റ്റിനെ രണ്ടുവട്ടം അതിര്‍ത്തി കടത്തി സെവാഗ്നേട്ടം ആഘോഷമാക്കി. മുഹമ്മദ് കൈഫിനെയും ഗോണിയെയുംവീഴ്ത്തി ഹാട്രിക്കിന് അടുത്തെത്തിയ കാള്‍ ഹൂപ്പര്‍ വിന്‍ഡീസിന് പ്രതീക്ഷ നല്കി. എന്നാല്‍ നേരിട്ട നാലാംപന്ത് തന്നെ യുവ് രാജ് സിംഗ് സിക്സര്‍ പറത്തിയതോടെ വാംഖഡേയിലെ സമ്മര്‍ദ്ദം അകന്നു .
ഒടുവില്‍ എട്ട് പന്ത്ബാക്കി നില്‍ക്കെ ഇന്ത്യ ലെജന്‍ഡ്സ് ജയത്തിലെത്തി .57 പന്തില്‍ 74 റണ്‍സുമായി സെവാഗ് പുറത്താകാതെ നിന്നു .യുവ് രാജ് 7 പന്തില്‍ പുറത്താകാതെ 10 റണ്‍സെടുത്തു .സെവാഗ് ആണ്മാന് ഓഫ് ദ് മാച്ച്. ഇന്ത്യയുടെ അടുത്തമത്സരം
മാര്‍ച്ച് പത്തിന് ശ്രീലങ്കയ്ക്കെതിരെയാണ് . മാര്‍ച്ച് 11ന് ദക്ഷിണാഫ്രിക്കലെജന്ഡ്സിനെ വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്സ് നേരിടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: