ലഖ്നൗ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവരുടെ പേരും മറ്റു വിവരങ്ങളും യുപി സര്‍ക്കാര്‍ പരസ്യപ്പെടുത്തി. ലഖ്നൗ നഗരത്തില്‍ ഹോര്‍ഡിങ്സുകള്‍ സ്ഥാപിച്ചാണ് ഇവ പരസ്യപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അറിവിലേക്കായാണ് ആരോപണ വിധേയരായവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുക്കുന്നത്.
ഡിസംബര്‍ 19ന് സിഎഎ വിരുദ്ധ കലാപം നടത്തുകയും പൊതുജനങ്ങള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും, വ്യാപകമായി പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ വിവരങ്ങളാണ് ഹോര്‍ഡിങ്സുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഷിയ പുരോഹിതന് മൗലാന സെയ്ഫ് അബ്ബാസ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്.ആര്. ദാരാപുരി, കോണ്‍ഗ്രസ് നേതാവ് സദഫ് ജാഫര്‍ എന്നിവരുള്‍പ്പടെ 53 പേരുടെ ചിത്രങ്ങളും, മേല്‍വിലാസവും അടങ്ങുന്ന വിശദ വിവരങ്ങളാണ്് ഹോര്ഡിങ്സിലുള്ളത്.
സംസ്ഥാനത്ത് വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സംസ്ഥാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അക്രമികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. കലാപത്തില്‍ 1.55 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പറയുന്നുണ്ട്.
ഹസ്രക്ഗഞ്ച്. ഥാകുര്ഗഞ്ച്, ഹസന്ഞ്ച്, ഖ്വയ്സര്‍ ബാഗ് പോലീസ് സ്റ്റേഷന് പരിസരങ്ങളിലാണ് സിഎഎ വിരുദ്ധ ആക്രമണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതുമായിബന്ധപ്പെട്ട് 57 പേരെ തിരിച്ചറിഞ്ഞു. കൂടാതെ ഥാകുര്ഗഞ്ചിലെ ആക്രമണങ്ങള്‍ക്ക് കാരണക്കാരനെന്ന് കരുതുന്ന പത്ത് പേരില്‍ നിന്നും ഖ്വയ്സര്ബാഗില് നിന്ന് ആറ് പേരില്‍ നിന്നുമായി 69 ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കാനും ജില്ലാ ഭരണകൂടം നോട്ടീസ് നല്കി.
അതേസമയം പേര് വിവരങ്ങള്‍ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് പരസ്യെപ്പടുത്തിയതിന് അപകീര്‍ത്തിപ്പെടുത്തലിന് കേസ് നല്‍കുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ദാരാപുരി അറിയിച്ചു. കലാപവുമായി തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഹോര്‍ഡിങ് സ്ഥാപിച്ച് പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ദാരാപുരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: