കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കുള്ള വൈദ്യപരിശോധന കര്‍ശനമാക്കി സിയാല്‍. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണിത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് നിലവില്‍ പരിശോധന നടത്തുന്നത്. ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് കുവൈത്ത് ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് വൈദ്യ പരിശോധന കര്‍ശനമാക്കിയത്.
എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ 22 ഡോക്ടര്‍മാരും 30 പാരമെഡിക്കല്‍ സ്റ്റാഫുകളും അടങ്ങുന്ന സംഘം സജ്ജമാണ്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തെര്‍മ്മല്‍ സ്കാനിങ് അടക്കമുള്ള പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷമേ വിമാനത്താവളത്തിന് പുറത്തുകടക്കാന്‍ സാധിക്കൂ. ഏതെങ്കിലും യാത്രക്കാര്‍ക്ക് കൊറോണയുടെ ലക്ഷണമുണ്ടെങ്കില്‍ അടിയന്തിര ചികിത്സയ്ക്കും സൗകര്യമുണ്ട്. നിലവില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കര്‍ശന പിരിശോധനകളില്ല.
അതേസമയം, നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈറ്റ് അടക്കമുള്ള വിദേശ നാടുകളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. കുവൈറ്റില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ നിന്ന് വിമാനം റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: